Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടികളുടെ കള്ളപ്പണം...

കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ; നാലു മലയാളികൾ പിടിയിൽ

text_fields
bookmark_border
കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ; നാലു മലയാളികൾ പിടിയിൽ
cancel

ബം​​ഗ​​ളൂ​​രു: കോ​​ടി​​ക​​ളു​​ടെ ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്കു​​ന്ന അ​​ന്ത​​ർ സം​​സ്ഥാ​​ന സം​​ഘ​​ത്തി​​ലെ നാ​​ലു മലയാ​​ളി​​ക​​ൾ അ​​റ​​സ്​​​റ്റി​​ൽ. ക​​ണ​​ക്കി​​ൽ​​പെ​​ടാ​​ത്ത പ​​ണം നി​​ക്ഷേ​​പി​​ക്കാ​​ൻ എ.​​ടി.​​എ​​മ്മി​​ൽ വ​​ടി​​വാ​​ളു​​മാ​​യി എ​​ത്തി​​യ ആ​​ളെ നാ​​ട്ടു​​കാ​​ർ പി​​ടി​​കൂ​​ടി​​യ​​തോ​​ടെ​​യാ​​ണ് സം​​ഘ​​ത്തെ​​ക്കു​​റി​​ച്ച്​ പു​​ട്ട​​നെ​​ഹ​​ള്ളി പൊ​​ലീ​​സി​​ന് വി​​വ​​രം ല​​ഭി​​ച്ച​​ത്.

തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ സം​​ഘ​​ത്തി​​ലെ മൂ​​ന്നു​​പേ​​രെ കൂ​​ടി പി​​ടി​​കൂ​​ടി. ജെ.​​പി ന​​ഗ​​റി​​ൽ താ​​മ​​സി​​ക്കു​​ന്ന മു​​ഹ​​മ്മ​​ദ് സാ​​ഹി​​ൽ, ഫൈ​​സ​​ൽ, ഫ​​സ​​ൽ, അ​​ബ്​​​ദു​​ൽ മ​​നാ​​സ് എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്​​​റ്റി​​ലാ​​യ​​ത്. താ​​മ​​സ​​സ്ഥ​​ല​​ത്ത് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ക​​ണ​​ക്കി​​ൽ​​പെ​​ടാ​​ത്ത 20.15 ല​​ക്ഷം രൂ​​പ​​യും വി​​വി​​ധ ബാ​​ങ്കു​​ക​​ളി​​ൽ പ​​ണം നി​​ക്ഷേ​​പി​​ച്ച​​തിെൻറ 2,656 സ്ലി​​പ്പു​​ക​​ളും നോ​​ട്ടെ​​ണ്ണ​​ൽ ഉ​​പ​​ക​​ര​​ണ​​വും ക​​ണ്ടെ​​ടു​​ത്തു. കോ​​ടി​​ക​​ളു​​ടെ ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ സം​​ഘ​​ത്തിെൻറ ഭാ​​ഗ​​മാ​​ണി​​വ​​രെ​​ന്ന് ഡി.​​സി.​​പി ഹ​​രി​​ഷ് പാ​​ണ്ഡെ പ​​റ​​ഞ്ഞു.

ക​​ണ​​ക്കി​​ൽ​​പെ​​ടാ​​ത്ത പ​​ണം അ​​ക്കൗ​​ണ്ടി​​ൽ നി​​ക്ഷേ​​പി​​ച്ച്​ വെ​​ളു​​പ്പി​​ക്കു​​ക​​യാ​​ണ് രീ​​തി. 185 അ​​ക്കൗ​​ണ്ടു​​ക​​ളി​​ലാ​​യി 31.5 കോ​​ടി നി​​ക്ഷേ​​പി​​ച്ചെ​​ന്നും 2,656 അ​​ക്കൗ​​ണ്ടു​​ക​​ളു​​ടെ വി​​വ​​രം ല​​ഭി​​ച്ച​​തെ​​ന്നും കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ജ​​ര​​ഗ​​ന​​ഹ​​ള്ളി​​യി​​ലെ എ.​​ടി.​​എ​​മ്മി​​ൽ പ​​ണം നി​​ക്ഷേ​​പി​​ക്കാ​​നെ​​ത്തി​​യ മു​​ഹ​​മ്മ​​ദ് സാ​​ഹി​​ൽ ഏ​​റെ നേ​​രം ക​​ഴി​​ഞ്ഞി​​ട്ടും പു​​റ​​ത്തി​​റ​​ങ്ങി​​യി​​ല്ല. ഇ​​തി​​നി​​ടെ എ.​​ടി.​​എ​​മ്മി​​ലെ​​ത്തി​​യ ബി​​സി​​ന​​സു​​കാ​​ര​​നാ​​യ ടി.​​എ​​സ് വെ​​ങ്ക​​ടേ​​ഷ് കാ​​ര്യം തി​​ര​​ക്കി. ഇ​​തി​​നി​​ടെ സാ​​ഹി​​ലിെൻറ കൈ​​വ​​ശം വ​​ടി​​വാ​​ൾ ക​​ണ്ടു.

ഇ​​തോ​​ടെ വെ​​ങ്കി​​ടേ​​ഷ് നാ​​ട്ടു​​കാ​​രെ വി​​വ​​രം അ​​റി​​യി​​ച്ചു. നാ​​ട്ടു​​കാ​​ർ​​ക്കു​​നേ​​രെ വ​​ടി​​വാ​​ൾ വീ​​ശി ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലു ഫ​​ലം ക​​ണ്ടി​​ല്ല. തു​​ട​​ർ​​ന്ന് പൊ​​ലീ​​സെ​​ത്തി പി​​ടി​​കൂ​​ടി. സാ​​ഹി​​ൽ​​നി​​ന്നു​​ള്ള വി​​വ​​ര​​ങ്ങ​​ളുെ​​ട അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് മ​​റ്റു പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Money laundering caseKeraliteindiaarrest
News Summary - Money laundering case; Four Keralites arrested
Next Story