Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോഴപ്പണം...

കോഴപ്പണം വെളിപ്പിച്ചെന്ന കേസിൽ മുൻ മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്​മുഖ്​ അറസ്​റ്റിൽ

text_fields
bookmark_border
Anil Deshmukh
cancel

മുംബൈ: ബാറുടമകളിൽ നിന്ന്​ കോഴയായി ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മഹാരാഷ്​ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശമുഖിനെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) അറസ്​റ്റ്​ ചെയ്​തു. അഞ്ചോളം സമൻസുകൾക്ക്​ ശേഷം​ തിങ്കളാഴ്​ച ചോദ്യം ചെയ്യലിന്​ ഹാജറായ ദേശ്​മുഖിനെ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന്​ ശേഷം അർദ്ധരാത്രി 12 ഒാടെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. ദേശ്​മുഖിനെ ചോദ്യം ചെയ്യാൻ ഡൽഹിയിൽ നിന്ന്​ ഇ.ഡിയിലെ ഉന്നതർ മുംബൈയിൽ പറന്നെത്തിയതിന്​ ശേഷമാണ്​ അറസ്​റ്റ്.

ഇ.ഡി സമൻസ്​ തള്ളണമെന്നാവശ്യപ്പെട്ട്​ നൽകിയ ഹരജി ബോംെമ്പ ഹൈകോടതി തള്ളിയതിനെ തുടർന്നാണ്​ ദേശ്​മുഖ്​ ഇ.ഡിക്ക്​ മുമ്പാകെ ഹാജറായത്​. തന്നെ കാണാനില്ലെന്നും അന്വേഷണത്തോട്​ സഹകരിക്കുന്നില്ലെന്നുമുള്ള വാർത്തകളിൽ വസ്​തവമില്ലെന്നും ഒാരൊ സമൻസിനും ഹൈകോടതി ഹരജിയിൽ തീർപ്പായ ശേഷം ഹാജറാകുമെന്ന്​ ഉദ്യോഗസ്​ഥരെ അറിയിച്ചിരുന്നതായും ഇ.ഡിക്ക്​ മുമ്പിൽ ഹാജറാകും മുമ്പ്​ ദേശ്​മുഖ്​ വീഡിയോ ട്വിറ്ററിൽ പറഞ്ഞിരുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ച മുൻ പൊലിസ്​ കമിഷണർ പരംബീർ സിങ്ങ്​ എവിടെയെന്നും ചോദിച്ചിരുന്നു.

ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നവരുടെ ശത്രുതാപരമായ ആരോപണമാണ്​ തനിക്കെതിരെയുളളതെന്നും പരംബീർ അത്തരം കേസുളിൽപ്പെട്ട്​ നാടുവിട്ടതായും അദ്ദേഹം മറ്റൊരു പ്രസ്​താവനിയിലും പറഞ്ഞു. ബാറുടമകളിൽ നിന്ന്​ പ്രതിമാസം 100 കോടി രൂപ പിരിക്കാൻ പാെലിസ്​ ഉദ്യോഗസ്​ഥർക്ക്​ ദേശ്​മുഖ്​ നിർദേശം നൽകിയെന്ന പരംബീറിന്‍റെ ആരോപണത്തിലാണ്​ കേസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money laundering caseanil deshmukharrested
News Summary - Money laundering case: Former Maharashtra Home Minister Anil Deshmukh arrested
Next Story