Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതബ്​ലീഗ്​ നേതാവിനെതിരെ...

തബ്​ലീഗ്​ നേതാവിനെതിരെ കള്ളപ്പണം വെളുപ്പിക്കലിന്​ കേസ്​

text_fields
bookmark_border
തബ്​ലീഗ്​ നേതാവിനെതിരെ കള്ളപ്പണം വെളുപ്പിക്കലിന്​ കേസ്​
cancel

ന്യൂഡൽഹി: തബ്​ലീഗ്​ ജമാഅത്ത്​ നേതാവിനെതിരെ കള്ളപ്പണം വെളുപ്പിക്കലിന്​ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ ക േസെട​ുത്തു. മൗലാന മുഹമ്മദ് സഅദ് കാന്തലവിക്കെതിരെയാണ്​ ഇ.ഡി കേസെടുത്തത്​. മൗലാന സഅദിനും ജമാഅത്തുമായി ബന്ധമുള് ള ട്രസ്​റ്റിനുമെതിരായ എൻഫോഴ്‌സ്‌മ​െൻറ്​ കേസ് ഇൻഫർമേഷൻ റിപ്പോർട്ട്​ (ഇ.സി.ഐ.ആർ) പ്രകാരമാണ്​ ​ഏജൻസി കേസ്​ എടുത്ത ിരിക്കുന്നതെന്ന്​ വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട്​ ചെയ്​തു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി തബ്​ലീഗ്​ ജമാഅത്ത്​ സംഘടനയും അതിൻെറ ഭാരവാഹികളും നടത്തിയ ധനകാര്യ ഇടപാടുകളും വിദേശ ഫണ്ട്​ സംബന്ധിച്ച വിവരങ്ങളുമാണ്​ ഏജൻസി അന്വേഷിക്കുന്നത്​. ബാങ്കുകളിൽ നിന്നും സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും അധനികൃത ഇടപാട്​ സംബന്ധിച്ച വിവിധ രേഖകൾ ലഭിച്ചതായും ഇ.ഡി അധികൃതർ അറിയിച്ചു. വിദേശ, ആഭ്യന്തര സ്രോതസുകളിൽ നിന്ന് സംഘടനക്ക്​ ലഭിച്ച സംഭാവനകളും ഏജൻസിയുടെ പരിശോധനയിലാണ്.

നിസാമുദ്ദീൻ സംഭവത്തെ തുടർന്ന്​ സ്വയം ക്വാറ​ൈൻറനിൽ പ്രവേശിച്ച മൗലാന സഅദിന്​ ഇ.ഡി ഉടൻ സമൻസ് അയക്കുമെന്നും റിപ്പോർട്ടുണ്ട്​. തിങ്കളാഴ്​ച ഇദ്ദേഹത്തി​​െൻറ ക്വാറ​ൈൻറൻ കാലവധി അവസാനിക്കുന്ന പക്ഷം ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും ഇ.ഡി അറിയിച്ചു.

മർകസ്​ നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ സ​മ്മേളനത്തിൽ പ​ങ്കെടുത്തവർക്ക്​ കോവിഡ്​ ബാധിക്കുകയും ചിലർ മരണപ്പെടുകയും ചെയ്​ത സംഭവത്തിൽ മൗലാന മുഹമ്മദ് സഅദ് കാന്തലവിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക്​​ കേസെടുത്തിരുന്നു.

നിസാമുദ്ദീൻ പൊലീസ്​ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പരാതിയിലാണ്​​ കേസ്​ രജിസ്​റ്റർ ചെയ്​തതെന്ന്​ പൊലീസ്​ അറിയിച്ചു. എഫ്.ഐ.ആറിൽ ഐ.പി.സി സെക്ഷൻ 304 (മനഃപൂർവമല്ലാത്ത നരഹത്യ)​ ചേർത്തിട്ടുണ്ട്. ക്വാറ​ൈൻൻ കാലാവധി കഴിഞ്ഞാൽ ഈ കേസിലും മൗലാന സഅദ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money laundering caseindia newsTablighi JamaatMaulana Saad
News Summary - Money Laundering Case Filed Against Tablighi Jamaat Leader Maulana Saad - India news
Next Story