ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ച കേസിൽ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിെൻറ മകൾ മിസ ഭാരതിക്കും ഭർത്താവ് ശൈലേഷ് കുമാറിനുമെതിരെ എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഡൽഹി കോടതിയിൽ രണ്ടാമത്തെ കുറ്റപത്രം നൽകി. രണ്ടു കുറ്റപത്രങ്ങളും ഫെബ്രുവരി അഞ്ചിന് പരിഗണിക്കും. മിസയുടെയും ഭർത്താവിെൻറയും തെക്കൻ ഡൽഹിയിലെ ഫാം ഹൗസ് ഇ.ഡി കണ്ടുകെട്ടിയിരുന്നു.
2008-09 കാലത്ത് ഫാം വിലക്കുവാങ്ങാൻ 1.2 കോടി രൂപ വെളുപ്പിെച്ചന്നാണ് കണ്ടെത്തൽ. കടലാസ്കമ്പനികളുടെ മറവിൽ കോടിക്കണക്കിന് രൂപ തിരിമറി നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
കേസിൽ വിചാരണ തുടങ്ങാനനുവദിക്കാതെ വീണ്ടും കുറ്റപത്രം നൽകിയതിൽ ഇ.ഡിയെ പ്രത്യേക േകാടതി ജഡ്ജി എൻ.കെ. മൽഹോത്ര വിമർശിച്ചു. ‘‘നിങ്ങൾ എത്ര കുറ്റപത്രങ്ങൾ നൽകും? പ്രധാന അന്വേഷണ ഏജൻസിയെന്ന നിലക്ക് ഇങ്ങനെ പ്രവർത്തിക്കാൻ പാടില്ല’’ -ജഡ്ജി പറഞ്ഞു. ഡിസംബർ 23നാണ് ആദ്യ കുറ്റപത്രം നൽകിയത്.