Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോബർട്ട് വാദ്ര...

റോബർട്ട് വാദ്ര പണമിടപാട് കേസ്: പ്രവാസി വ്യവസായി സി.സി തമ്പി അറസ്റ്റിൽ

text_fields
bookmark_border
cc-thampi
cancel

ന്യൂഡൽഹി: പ്രവാസി മലയാളി വ്യവസായി സി.സി. തമ്പിയെ കള്ളപ്പണ കേസിൽ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ് അറസ്​റ്റ്​ ചെയ്​തു. വെള്ളിയാഴ്​ച എൻഫോഴ്​സ്​മ​െൻറ്​ ആസ്​ഥാനത്തു വിളിച്ചുവരുത്തി തുടർച്ചയായി ചോദ്യംചെയ്​ത ശേഷമാണ്​ കള ്ളപ്പണ നിരോധന നിയമപ്രകാരമുള്ള അറസ്​റ്റ്​. കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട്​ വാദ്രയെ ഉന ്നമിട്ടുനീങ്ങുന്ന കള്ളപ്പണ കേസിൽ തെളിവി​​െൻറ ശക്തമായ കണ്ണിയായി തമ്പി മാറിയേക്കാമെന്ന രാഷ്​ട്രീയ മാനവും ഈ അറ സ്​റ്റിലുണ്ട്​. നേര​േത്തയും തമ്പിയെ എൻഫോഴ്​സ്​മ​െൻറ്​ പലവട്ടം ചോദ്യംചെയ്​തിരുന്നു.

വാദ്രക്കും ഇനിയു ം പിടിയിലാകാത്ത ആയുധ ദല്ലാൾ സഞ്​ജയ്​ ഭണ്ഡാരിക്കുമെതിരെ നടക്കുന്ന കള്ളപ്പണ കേസ്​ അന്വേഷണത്തി​​െൻറ​ ഭാഗമാണ്​ തമ്പിയുടെ അറസ്​റ്റ്​. ​തമ്പി മുഖേന വാദ്ര ലണ്ടനിൽ അനധികൃതമായി സ്വത്ത്​ വാങ്ങിയെന്നാണ്​ എൻഫോഴ്​സ്​മ​െൻറ്​ കരുതുന്നത്​. ലണ്ടനിലെ 12-ബ്രിയാൻസ്​റ്റൺ സ്ക്വയറിൽ 19 ലക്ഷം ബ്രിട്ടീഷ്​ പൗണ്ടിന്​ ഫ്ലാറ്റ്​ വാങ്ങിയതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്നാണ്​ വാദ്രക്കെതിരായ എൻഫോഴ്​സ്​മ​െൻറ്​ കേസ്​. വേറെ ആറേഴു ഫ്ലാറ്റുകൾകൂടി ഇത്തരത്തിൽ വാങ്ങിയതായി വിവരമുണ്ടെന്ന്​ എൻഫോഴ്​സ്​മ​െൻറ്​ കോടതിയിൽ പറഞ്ഞിട്ടുമുണ്ട്​. എന്നാൽ, രാഷ്​ട്രീയ വേട്ടയാടലാണിതെന്ന്​ വാദ്ര പറയുന്നു.


തമ്പിയെ വാദ്രക്ക് പരിചയപ്പെടുത്തിയത് സോണിയയുടെ അടുത്ത സഹായിയെന്ന് എൻഫോഴ്സ്മ​െൻറ്
ന്യൂഡൽഹി: മലയാളിയായ പ്രവാസി വ്യവസായി സി.സി. തമ്പിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ്​ റോബർട്ട്​ വാദ്രയും തമ്മിലെ ബന്ധം​ എങ്ങനെ ഉടലെടുത്തു എന്ന അന്വേഷണത്തിലാണ്​ എൻഫോഴ്​സ്​മ​െൻറ്​. ​സോണിയ ഗാന്ധിയുടെ അടുത്ത സഹായി വഴിയാണ് ത​മ്പി വാദ്രയുമായി ബന്ധം സ്​ഥാപിച്ചതെന്നാണ്​ ഉദ്യോഗസ്​ഥർ കരുതുന്നത്​. എന്നാൽ, കുറെ വർഷങ്ങൾക്കുമുമ്പ്​ എമിറേറ്റ്​സ്​ വിമാനത്തിൽ യാത്രചെയ്യുന്നതിനിടെ ഒരിക്കൽ മാത്രം കണ്ട പരിചയമാണ്​ തനിക്ക്​ തമ്പിയുമായി ഉള്ളതെന്നാണ്​ എൻഫോഴ്​സ്​മ​െൻറ്​ നേര​േത്ത നടത്തിയ ചോദ്യംചെയ്യലുകളിൽ വാദ്ര പറഞ്ഞിരിക്കുന്നത​്​.

എൻഫോഴ്​സ്​മ​െൻറ്​ വൃത്തങ്ങൾ വിശദീകരിക്കുന്നത്​ ഇങ്ങനെ: ദുബൈയിലെ സ്​കൈലൈറ്റ്​ കമ്പനി തമ്പിയുടെ നിയന്ത്രണത്തിലുള്ള സ്​ഥാപനമാണ്​. 2009ൽ ഭണ്ഡാരിയുടെ സാൻടെക്​ എഫ്​.ഇസെഡ്​.ഇ ലണ്ടനിൽ ഒരു സ്വകാര്യ കമ്പനിയുടെ ഫ്ലാറ്റ്​ വാങ്ങി. അത്​ പിന്നീട്​ സ്​കൈലൈറ്റ്​ വാങ്ങി. വാദ്ര ലണ്ടനിൽ വാങ്ങിയ സ്വത്തിലൊന്ന്​ ഇതാണെന്ന്​ പറയുന്നുണ്ട്​. ഫ്ലാറ്റ്​ നന്നാക്കാൻ വാദ്രയും ഭണ്ഡാരിയുമായി കൈമാറിയ ഇ-മെയിൽ സന്ദേശങ്ങളാണ്​ എൻഫോഴ്​സ്​മ​െൻറ്​ ഇതിന്​ തെളിവാക്കുന്നത്​. ലണ്ടനിലെ 12^ബ്രി യാൻസ്​റ്റൺ സ്ക്വയറിൽ 19 ലക്ഷം ബ്രിട്ടീഷ്​ പൗണ്ടിന് ഫ്ലാറ്റ്​ വാങ്ങിയതിനു​ പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്നാണ്​ വാദ്രക്കെതിരായ എൻഫോഴ്​സ്​മ​െൻറ്​ കേസ്​. ഈ ഫ്ലാറ്റിൽ വാദ്ര താമസിച്ചിട്ട​ുണ്ടെന്ന്​ തമ്പി പറയുന്നു; അത്​ വാദ്ര നിഷേധിച്ചിട്ടുമുണ്ട്​.

തമ്പിക്കെതിരെ കള്ളപ്പണം, ഹവാല ഇടപാട്​, വിദേശനാണയ വിനിമയ നിയന്ത്രണ നിയമ (ഫെമ) ലംഘനം എന്നിവക്ക്​ എൻഫോഴ്​സ്​മ​െൻറ്​ ​നോട്ടീസുണ്ട്​. വിദേശനാണയ വിനിമയ നിയമം ഘംഘിച്ച്​ കേരളത്തിൽ 1000 കോടി രൂപക്ക്​ വൻതോതിൽ ഭൂമി വാങ്ങിച്ചെന്നാണ്​ ഒരു കേസ്​. ഹോളിഡേ സിറ്റി സ​െൻറർ, ഹോളിഡേ പ്രോപ്പർട്ടീസ്​, ഹോളിഡേ ബേക്കൽ റിസോർട്​​സ്​ എന്നിവയുമായി ബന്ധപ്പെട്ട കാരണംകാണിക്കൽ നോട്ടീസുകളും നിലനിൽക്കുന്നു. തമ്പിക്ക്​ ചില ഉന്നത രാഷ്​ട്രീയ നേതാക്കളും ഉ​േദ്യാഗസ്​ഥരുമായി അവിഹിത ഇടപാടുകൾ ഉണ്ടെന്നും എൻഫോഴ്​സ്​മ​െൻറ്​ കേന്ദ്രങ്ങൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robert vadramoney laundering casemalayalam newsindia newsCC Thampi
News Summary - Money Laundering Case CC Thampi Robert Vadra -India News
Next Story