Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലയാളി...

മലയാളി ശാസ്​ത്ര​ജ്​ഞ​ന്‍റെ കൊലപാതകം: പ്രതി പിടിയിൽ

text_fields
bookmark_border
മലയാളി ശാസ്​ത്ര​ജ്​ഞ​ന്‍റെ കൊലപാതകം: പ്രതി പിടിയിൽ
cancel
ഹൈദരാബാദ്​: ഐ.എസ്​.ആർ.ഒയിലെ മലയാളി ശാസ്​ത്രജ്ഞ​ൻ സുരേഷ്​കുമാറി​ന്‍റെ (56) കൊലപാതകവുമായി ബന്ധപ്പെട്ട്​ പ്രതി പിടിയിൽ. സ്വകാര്യ ലബോറട്ടറിയിലെ ടെക്നീഷ്യനായ ജനഗമ ശ്രീനിവാസനാണ്​ (39) പിടിയിലായത്​.

സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്ന്​ സിറ്റി പൊലീസ്​ പറഞ്ഞു. സ്വവർഗരതിക്കുശേഷം ആവശ്യപ്പെട്ട പണം സുരേഷ്​കുമാർ നൽകാത്തതാണ്​ കൊല​ക്ക്​ പ്രേരിപ്പിച്ചതെന്ന്​ പ്രതി ശ്രീനിവാസൻ പൊലീസിനോട്​ പറഞ്ഞു.

നാഷനൽ റിമോട്ട്​ സെൻസിങ്​ സെന്‍ററിൽ സാ​ങ്കേതിക വിദഗ്​ധനായ സുരേഷ്​കുമാർ ഹൈദരാബാദിൽ തനിച്ചാണ്​ താമസം. കുടുംബം ചെന്നെയിലാണ്​. സെപ്​റ്റംബർ 30ന്​ രാത്രി 9.30ന്​ ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്ന്​ ശ്രീനിവാസൻ കത്തി ഉപയോഗിച്ച്​​ സുരേഷ്​കുമാറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isromalayalam newsindia newsmoney dispute
News Summary - Money Dispute over Sexual Relations with Male Lab Technician Led to ISRO Scientist Murder-india news
Next Story