Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുർഷിദാബാദ്​...

മുർഷിദാബാദ്​ കൂട്ടക്കൊല; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
മുർഷിദാബാദ്​ കൂട്ടക്കൊല; ഒരാൾ അറസ്​റ്റിൽ
cancel

കൊൽക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ആർ.എസ്​.എസ്​ പ്രവർത്തകനായ അധ്യാപകനും കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ. ഉത്​പൽ ബെഹ്​റയെന്ന നിർമാണ തൊഴിലാളിയാണ്​ അറസ്​റ്റിലായത്​. പണവുമായി ബന്ധപ്പെട്ട തർക്കമാണ്​ കൊലപാതകങ്ങളിലെത്തിയതെന്നാണ്​ പൊലീസ്​ നിഗമനം.

ഒക്​ടോബർ എട്ടിനാണ്​ ജിയഗൻജിലെ വസതിയിൽ സ്​കൂൾ അധ്യാപകനായ ബന്ധു പ്രകാശ്​ പാൽ (35) ഏഴുമാസം ഗർഭിണിയായ ഭാര്യ ബ്യൂട്ടി (30), എട്ടു വയസുകാരനായ ഇവരുടെ മകൻ അംഗൻ എന്നിവർ ക്രൂരമായി കൊല്ലപ്പെട്ടത്​. അന്വേഷണത്തിൽ കൊല്ലപ്പെട്ട ബന്ധു പ്രകാശ്​ നിയവിരുദ്ധമായി പണമിടപാട്​ നടത്തിയിരുന്നതായി പൊലീസ്​ കണ്ടെത്തി. മൃതദേഹത്തി​​​െൻറ സമീപത്ത്​ കണ്ടെത്തിയ പാസ്​ ബുക്കാണ്​ പ്രതിയെ പിടികൂടുന്നതിന്​ പൊലീസിന്​ സഹായകമായത്​.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിലാളികളെ ഉൾപ്പെടുത്തി ബന്ധു പ്രകാശ്​ സ്ഥിര നിക്ഷേപ പരിപാടി നടത്തിയിരുന്നു. നിർമാണ തൊഴിലാളിയായ ഉത്​പൽ ബെഹ്​റയും ഇതിൽ ചേർന്നിരുന്നു. എന്നാൽ ഉത്​പലി​​​െൻറ പണമടവ്​ പൂർത്തിയായതോടെ ഇയാൾ ഉടമ്പടിപ്രകാരം തനിക്ക്​ ലഭിക്കാനുള്ള 48,000 രൂപ തിരിച്ചുചോദിച്ചു. എന്നാൽ ബന്ധുപ്രകാശ്​ പണം നൽകാൻ തയാറായില്ല.

ഒക്​ടോബർ അഞ്ചിന്​ ബന്ധു പ്രകാശി​​​െൻറ വസതിയിലെത്തിയ ഉത്​പലിനെ ഇയാൾ അപമാനിക്കുകയും പണം ചോദിച്ച്​ വീട്ടിലെത്തിയാൽ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു. രണ്ടു ദിവസം സഹോദരിയുടെ വീട്ടിൽ തങ്ങിയ ഉത്​പൽ ഒക്​ടോബർ എട്ടിന്​ ബന്ധുപ്രകാശി​​​െൻറ വീട്ടിലെത്തുകയും മൂർച്ചയേറിയ കത്തികൊണ്ട്​ കഴുത്തറുത്ത്​ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

കൃത്യം നടന്ന ദിവസം അപരിചിതനായ ഒരാളെ ബന്ധുപ്രകാശി​​​െൻറ വീട്ടുപരിസരത്ത്​ കണ്ടതായി അയൽവാസി മൊഴി നൽകിയിരുന്നു. തുടർന്ന്​ പൊലീസ്​ രേഖാചിത്രം തയാറാക്കുകയും ഇതി​​​െൻറ അടിസ്ഥാനത്തിൽ ഉത്​പലിനെ പിടികൂടുകയുമായിരുന്നു. ഉത്​പൽ അവസാനം വിളിച്ച നമ്പർ ബന്ധു പ്രകാശി​േൻറതാ​െണന്നും പൊലീസ്​ കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘത്തിലെ ഉ​​ദ്യോഗസ്ഥൻ അറിയിച്ചു.ആർ.എസ്​.എസ്​ പ്രവർത്തകനായ ബന്ധുവി​​​െൻറയും കുടുംബത്തി​​​​​െൻറയും കൊലപാതകങ്ങൾക്ക്​ പിന്നിൽ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകരാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmoney disputeMurshidabad Triple Murder
News Summary - Money Dispute Behind Murshidabad Triple Murder, Accused Arrested - India news
Next Story