Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശുപത്രിയിൽ ലൈംഗിക...

ആശുപത്രിയിൽ ലൈംഗിക പീഡനത്തിനിരയായി; ഭർത്താവ്​ മരിക്കാൻ കാരണം കോവിഡല്ല, ജീവനക്കാരുടെ അനാസ്​ഥയെന്ന്​ യുവതി

text_fields
bookmark_border
bihar couple 11-05
cancel
camera_alt

ചിത്രം: Aaj Tak

പട്​ന: കോവിഡ്​ രണ്ടാം തരംഗത്തിന്​ മുന്നിൽ വിറങ്ങലിച്ച്​ നിൽക്കുകയാണ്​ രാജ്യം. മഹാമാരിയുടെ കെട്ടകാലത്ത്​ മനുഷ്യസ്​നേഹത്തിന്‍റെ ഒട്ടനവധി ഉദാഹരണങ്ങൾ നാം കണ്ടുകഴിഞ്ഞു. അതേസമയം തന്നെ മനുഷ്യന്‍റെ ദയനീയാവസ്​ഥ മുതലെടുത്ത്​ ചൂഷണം ചെയ്യു​ന്ന സംഘവും കുറവല്ല. ഓക്​സിജൻ സിലിണ്ടറുകളുടെ കാര്യത്തിലും ആംബുലൻസ്​ സേവനങ്ങളുടെയും കാര്യത്തിൽ ജനങ്ങളെ പിഴിഞ്ഞ കഥകളും ഒട്ടനവധി.

കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ഭർത്താവിനെ പരിചരിച്ച്​ കൊണ്ടിരുന്ന യുവതിക്ക്​ നേരിടേണ്ടി വന്ന ദുരനുഭവം ബിഹാറിൽ വലിയ ചർച്ചയാക​ുകയാണ്​. ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്​ ലൈംഗിക പീഡനത്തിനിരയായതായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വിഡിയോയിലൂടെ യുവതി തുറന്നു പറഞ്ഞു. ചികിത്സയിലുണ്ടായ അനാസ്​ഥ​െയ തുടർന്നാണ്​ ഭർത്താവിന്‍റെ മരണമെന്നും ആശുപത്രി അധികൃതർ ഒാക്​സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിറ്റതായും അവർ വിഡിയോയിൽ ആരോപിക്കുന്നുണ്ട്​.

വെള്ളത്തിനായി കേണിട്ടും അവർ ​െകാടുത്തില്ല

നോയിഡയിൽ നിന്ന്​ മാർച്ചിൽ ബിഹാറിൽ ഹോളി ആഘോഷിക്കാനായി എത്തിയതായിരുന്നു യുവതിയും ഭർത്താവും. അസുഖബാധിതനായതിനെ തുടർന്ന്​ ഏപ്രിൽ 11ന്​ അദ്ദേഹം കോവിഡ്​ പരിശോധന നടത്തിയെങ്കിലും രണ്ടുതവണയും നെഗറ്റീവായിരുന്നു ഫലം. നോയിഡയിലെത്തി ഡോക്​ടറുടെ നിർദേശ പ്രകാരം സി.ടി സ്​കാൻ എടുത്തതോടെയാണ്​ ശ്വാസകോശത്തിൽ അണുബാധയുള്ളതായി കണ്ടെത്തിയത്​. തൊട്ടുപിന്നാലെ യുവാവിനെയും മാതാവിനെയും ഭഗൽപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സയിൽ കഴിയവേ ആശുപത്രി ജീവനക്കാർ മരുന്ന്​ നൽകാൻ വിസമ്മതിച്ചതായി യുവതി ആ​േരാപിച്ചു. വെള്ളത്തിന്​ ദാഹിച്ച്​ ​അപേക്ഷിച്ചാൽ പോലും ജീവനക്കാർ എടുത്ത്​ ​െകാടുക്കാൻ കൂട്ടാക്കിയി​െലന്നവർ പറഞ്ഞു. സഹായത്തിനായി സമീപിച്ച ഒരു അറ്റൻഡറാണ്​ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്​. മാതാവിനെയും ഭർത്താവിനെയും എന്തെങ്കിലും ചെയ്​ത്​ കളയുമെന്ന ഭയത്താൽ മിണ്ടാതിരുന്നതായിരുന്നുവെന്ന്​ അവർ പറഞ്ഞു.

ആളുകൾ മരിക്കു​േമ്പാൾ ലൈറ്റണച്ച്​ സിനിമ കാണുന്ന ഡോക്​ടർമാരും ജീവനക്കാരും

മായാഗഞ്ചിലേക്ക്​ ചികിത്സ മാറ്റിയ ശേഷം ഭർത്താവിന്‍റെ നില കൂടുതൽ ഗുരുതരമാകുകയായിരുന്നു. തന്‍റെ കരച്ചിൽ കണ്ടിട്ട്​ പോലും മനസലിയാത്ത ഭഗൽപൂർ സർക്കാർ ആശുപത്രി ജീവനക്കാർ ഭർത്താവിനെ ചികിത്സിക്കാനോ ഓക്​സിജൻ നൽകാനോ തയാറായില്ലെന്ന്​ അവർ പറഞ്ഞു.

ആളുകൾ മരിക്കുന്ന വേളയിൽ പോലും മായാഗഞ്ച്​ ആശുപത്രിയിലെ ഡോക്​ടർമാരും ജീവനക്കാരും റൂമിലെ ലൈറ്റുകൾ അണച്ച്​ സിനിമ കാണുന്ന തിരക്കിലായിരുന്നു. പിന്നീട്​ മായഗഞ്ചിൽ നിന്നും യുവാവിനെ പട്​നയിലെ രാജേശ്വർ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. ​ എയർ ആംബുലൻസിൽ ഡൽഹിയിലേക്ക്​ കൊണ്ടു​േപോകാൻ ആലോചിച്ചെങ്കിലും ആ​േരാഗ്യനില കൂടുതൽ വഷളായതിനാൽ അതിന്​ സാധിച്ചില്ല.

കരിഞ്ചന്തയിൽ നിന്ന്​ ഓക്​സിജൻ വാങ്ങാൻ വിസമ്മതിച്ചതിന്​ ഭർത്താവിന്​ ജീവവായു നിഷേധിച്ചു

പട്​നയിലെ സ്​ഥിതിയും വ്യത്യസ്​തമായിരുന്നില്ല. കരിഞ്ചന്തയിൽ നിന്ന്​ ഓക്​സിജൻ വാങ്ങാൻ വിസമ്മതിച്ചതിന്​ ഭർത്താവിന്​ ജീവവായു നിഷേധിച്ചു. ഒരു സിലിണ്ടറിന്​ അരലക്ഷം രൂപ വിലയിലാണ്​ ആശുപത്രിക്കാർ കരിഞ്ചന്തയിൽ വിൽക്കുന്നത്​.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യം സംരക്ഷിക്ക​ണമെന്നും ആശുപത്രിക്കാരെ വിശ്വസിക്കാൻ പാടില്ലെന്നും യുവതി ജനങ്ങളോടായി പറഞ്ഞു. കോവിഡിനെ തുടർന്നല്ല ആശുപത്രിക്കാരുടെ അനാസ്​ഥയെ തുടർന്നാണ്​ തന്‍റെ പ്രിയതമന്‍റെ ജീവൻ നഷ്​ടമായതെന്ന്​ അവർ കുറ്റപ്പെടുത്തി.

രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച സംസ്​ഥാനങ്ങളിൽ ഒന്നാണ്​ ബീഹാർ. തിങ്കളാഴ​്​ച മാത്രം സംസ്​ഥാനത്ത്​ 75 ​പേർക്കാണ്​ കോവിഡിനെ തുടർന്ന്​ ജീവൻ നഷ്​ടമായത്​. സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം ആറ്​ ലക്ഷം കടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharSexual harrasment​Covid 19
News Summary - molested in hospital denied water for Covid positive husband Bihar woman narrates horror
Next Story