Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മൻകി ബാത്തി’ലെ...

‘മൻകി ബാത്തി’ലെ നേ​ത്ര​​ ഇനി ​യു.എൻ ഗുഡ്​വിൽ അംബാസഡർ

text_fields
bookmark_border
mohanan-nethra
cancel
camera_alt????????? ????? ??????????

ചെ​ന്നൈ: ‘മ​ൻ കി ​ബാ​ത്തി’​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​ന​ന്ദി​ച്ച മ​ധു​ര​യി​ലെ ബാ​ർ​ബ​ർ​ഷോ​പ് ഉ​ട​മ മോ​ഹ​​െൻറ 13കാ​രി മ​ക​ൾ നേ​ത്ര​യെ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യു​ള്ള യു​നൈ​റ്റ​ഡ്​ നാ​ഷ​ൻ​സ്​ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​വ​ല​പ്​​മ​െൻറ്​ ആ​ൻ​ഡ്​ പീ​സ്(​യു.​എ​ൻ.​എ.​ഡി.​എ.​പി) ഗു​ഡ്​​വി​ൽ അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ചു. ന്യ​ൂ​യോ​ർ​ക്കി​ലും ജ​നീ​വ​യി​ലും ന​ട​ക്കു​ന്ന സി​വി​ൽ സൊ​സൈ​റ്റി സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്താ​നും നേ​ത്ര​ക്ക്​ ക്ഷ​ണം കി​ട്ടി​യി​ട്ടു​ണ്ട്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ്​​കോ​ള​ർ​ഷി​പ്പും അ​നു​വ​ദി​ച്ചു. 

ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ത​​െൻറ മ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വി​ലേ​ക്കാ​യി മോ​ഹ​ൻ അ​ഞ്ചു​ ല​ക്ഷം രൂ​പ സൂ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​വ​െ​പ്പ​ട്ട കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​യ​ത​റി​ഞ്ഞ നേ​ത്ര മേ​ഖ​ല​യി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക്​ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റു​ക​ൾ വാ​ങ്ങി​ന​ൽ​ക​ണ​മെ​ന്ന്​ ​പി​താ​വി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്​​ നേ​ത്ര​യും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന്​ ദ​രി​ദ്ര​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക്​ അ​ഞ്ചു കി​ലോ അ​രി, പ​ല​ച​ര​ക്ക്​-​പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടു​ന്ന കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. 600ല​ധി​കം പേ​ർ​ക്കാ​ണ്​ ഇ​തി​​െൻറ പ്ര​യോ​ജ​നം ല​ഭി​ച്ച​ത്. ഇൗ ​ന​ട​പ​ടി​യെ​ മേ​യ്​ 31ലെ ​മ​ൻ കി ​ബാ​ത്തി​ൽ മോ​ദി മോ​ഹ​​െൻറ പേ​രെ​ടു​ത്തു പ​റ​ഞ്ഞ്​ വാ​ഴ്​​ത്തി​യി​രു​ന്നു. 

മ​ധു​ര മേ​ല​മ​ട നെ​ല്ലി​ത്തോ​പ്പി​ലാ​ണ് 47കാ​ര​നാ​യ മോ​ഹ​ൻ ​ സ​ലൂ​ൺ ക​ട ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം അം​ഗീ​കാ​ര​ങ്ങ​ൾ തേ​ടി​യെ​ത്തു​മെ​ന്ന്​ ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും നേ​ത്ര  പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsMohanan and NethraUN Goodwill Ambassador
News Summary - Mohanan and Nethra Manki bath UN Goodwill Ambassador -India News'
Next Story