മോഹൻ ഭാഗവതിന്റെ ഹിന്ദു മുസ്‍ലിം അനുരഞ്ജന വർത്തമാനം കപടം -ഉവൈസി
text_fieldsന്യൂഡൽഹി: ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും ഒരേ ഡി.എൻ.എ ആണെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന അമേരിക്കയെയും ഗൾഫ് രാജ്യങ്ങളെയും ബോധ്യപ്പെടുത്താനുള്ള കാപട്യമാണെന്ന് ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. അത് ആത്മാർഥമാണെങ്കിൽ മുസ്‍ലിംവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അനുയായികളെ അദ്ദേഹം നിയന്ത്രിക്കാത്തതെന്താണെന്ന് ഉവൈസി ചോദിച്ചു. അദ്ദേഹത്തിന് അവരെ നിയന്ത്രിക്കാനുള്ള കഴിവില്ല എന്ന് താൻ കരുതുന്നില്ല. അദ്ദേഹത്തിന്റെ തന്നെ ഉത്തരവുകളാണ് നടപ്പാകുന്നത്.
എല്ലാ മസ്ജിദുകൾക്ക് കീഴിലും ശിവലിംഗം തിരയരുതെന്ന് മോഹൻ ഭാഗവത് പറയുമ്പോൾ പള്ളികളിൽ അവകാശവാദം ഉന്നയിച്ച് കേസ് ഫയൽ ചെയ്യുന്നത് അദ്ദേഹത്തിന്റെ അനുയായികളാണ് -ഉവൈസി പറഞ്ഞു.
ബി.ജെ.പി തമിഴ്നാട് അധ്യക്ഷനെ യൂനിഫോമിൽ സന്ദർശിച്ച രണ്ട് പൊലീസുകാർക്ക് സ്ഥലംമാറ്റം
ചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ യൂനിഫോമിൽ സന്ദർശിച്ച രണ്ട് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു.
തിരുപ്പൂർ അനുപർപാളയം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബ്ൾ മന്ത്രം (42), സൗത്ത് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബ്ൾ ചിന്നസ്വാമി (40) എന്നിവരാണ് ബി.ജെ.പി നേതാവിനെ ഹോട്ടലിൽ ചെന്ന് കണ്ടത്. ഇരുവരും സഹോദരന്മാരാണ്. തിരുപ്പൂരിൽ ബി.ജെ.പി സംഘടിപ്പിച്ച ദേശീയപതാക റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു നൈനാർ നാഗേന്ദ്രൻ. രണ്ടു പൊലീസുകാരെയും സായുധ സേനയിലേക്ക് മാറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

