Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസവർക്കർ കണ്ട...

സവർക്കർ കണ്ട സ്വപ്നമാണ്​ മോദി സാക്ഷാത്കരിച്ചതെന്ന്​ മോഹൻ ഭാഗവത്​

text_fields
bookmark_border
mohan bhagawat
cancel

ഹിന്ദുത്വ വാദിയായിരുന്ന സവർക്കർ കണ്ട സ്വപ്നമാണ് മോദി സാക്ഷാത്​കരിച്ചതെന്ന്​ ആർ.എസ്.എസ് സർസംഘചാലക്​ മോഹൻ ഭാഗവത്. മോദി സർക്കാർ അധികാരമേറ്റ അന്ന് മുതൽ സവർക്കർ സ്വപ്നം കണ്ട കാലം ആരംഭിച്ചുവെന്നും മോഹൻ ഭാഗവത് പറഞ്ഞു. സവർക്കറെ കുറിച്ചുള്ള പുസ്​തക പ്രകാശനച്ചടങ്ങിൽ രാജ്​നാഥ്​ സിങ്ങും മോഹൻ ഭാഗവതും നടത്തിയ പ്രസംഗങ്ങൾ വിവാദമായതിന്​ ശേഷമാണ്​ മോഹൻ ഭാഗവതിന്‍റെ പ്രസ്​താവന പുറത്തുവന്നത്​.

വിനായക്​ ദാമോദർ സവർക്കറെ അപകീർത്തിപ്പെടുത്തുന്നവർ ലക്ഷ്യം വെക്കുന്നത്​ ഇന്ത്യൻ ദേശീയതയെ തന്നെയാണെന്ന്​ ആർ.എസ്​.എസ്​. തലവൻ​ മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പുസ്​തക പ്രകാശനചടങ്ങിൽ പറഞ്ഞിരുന്നു.

സവർക്കറെ അപകീർത്തിപ്പെടുത്തുന്നവരുടെ അടുത്ത ലക്ഷ്യം സ്വാമി വിവേകാനന്ദനും പിന്നീട്​ സ്വാമി ദയാന്ദന സരസ്വതിയും യോഗി അർവിന്ദും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്​.എസ്​ സൈദ്ധാന്തികൻ പി പരമേശ്വരനെ ഉദ്ധരിച്ചായിരുന്നു മോഹൻ ഭാഗവതിന്‍റെ വാദങ്ങൾ.

സവർക്കറെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം ശ്രമങ്ങളുടെ യഥാർഥ ലക്ഷ്യം ഒരു വ്യക്​തിയല്ല, ഇന്ത്യൻ ദേശീയത തന്നെയാണ്​. എല്ലാവരും യോജിച്ചാൽ പലർക്കും പണിയില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

അഖണ്ഡ ഭാരതത്തെ കുറിച്ചുള്ള സ്വപ്​നങ്ങളും മോഹൻ ഭാഗവത്​ പങ്കുവെച്ചു. അഖണ്ഡ ഭാരതം യാഥാർഥ്യമാകുമെന്ന്​ യോഗി അർവിന്ദ്​ പറഞ്ഞിട്ടുണ്ടെന്നും​ മോഹൻ ഭാഗവത്​ പറഞ്ഞു. രാം മനോഹർ ലോഹ്യയുടെയും സ്വപ്​നമായിരുന്നു അഖണ്ഡ ഭാരതമെന്നും ഐക്യപ്പെടാനുള്ള ശക്​തിയായി 'ഹിന്ദുയിസം' പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ആശയങ്ങളിൽ പരസ്​പര വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും മഹാത്മ ഗാന്ധിയുടെ ആരോഗ്യത്തിൽ സവർക്കർക്ക്​ കരുതൽ ഉണ്ടായിരുന്നു​െവന്ന്​ മോഹൻ ഭാഗവത്​ പറഞ്ഞു. അവർ ഇരുവരും രാജ്യത്തിനായി സമർപ്പിക്കപ്പെട്ടവരായിരുന്നുവെന്ന്​ മോഹൻ ഭാഗവത്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan bhagwatV.D SavarkarRSS
News Summary - Mohan Bhagwat says Modi has made Savarkar's dream come true
Next Story