Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമരക്കാർ...

സമരക്കാർ ദേശവിരുദ്ധരല്ലെന്ന് ആദ്യം ബി.ജെ.പിയോട് പറയൂ; മോഹൻ ഭാഗവതിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് അഭിജിത് ദീപ്കെ

text_fields
bookmark_border
സമരക്കാർ ദേശവിരുദ്ധരല്ലെന്ന് ആദ്യം ബി.ജെ.പിയോട് പറയൂ; മോഹൻ ഭാഗവതിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് അഭിജിത് ദീപ്കെ
cancel
camera_alt

അഭിജിത് ദീപ്കെ

മുംബൈ: സമരം ചെയ്യുന്ന ജെൻ സി തലമുറ ദേശവിരുദ്ധരല്ലെന്നും അവർ നമ്മളുടെ ആളുകളാണെന്നുമുള്ള ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സി.ജെ.പി സ്ഥാപകനും ജന്തർ മന്തർ പ്രക്ഷോഭത്തിന്റെ മുഖ്യ സംഘാടകനുമായ അഭിജിത് ദീപ്കെ. മുംബൈയിൽ നടന്ന ചടങ്ങിൽ, യുവാക്കൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അവരെ ദേശവിരുദ്ധരായി കാണരുതെന്നും മോഹൻ ഭാഗവത് വ്യക്തമാക്കിയിരുന്നു. ഭാഗവതിന്റെ ഈ നിലപാട് സ്വാഗതാർഹമാണെങ്കിലും, ഈ സന്ദേശം അദ്ദേഹം ആദ്യം എത്തിക്കേണ്ടത് ബി.ജെ.പി നേതൃത്വത്തിലേക്കും നരേന്ദ്രമോദിയിലേക്കും ആണെന്നും ദീപ്‌ക്കെ വ്യക്തമാക്കി. "ബി.ജെ.പിയുടെ വഴികാട്ടിയും പ്രധാനമന്ത്രിയുടെ മാർഗ്ഗദർശിയുമായ മോഹൻ ഭാഗവത് ഈ കാര്യം പാർട്ടി നേതാക്കളോട് നേരിട്ട് വ്യക്തമാക്കണം. പ്രക്ഷോഭത്തിനിറങ്ങുന്ന യുവാക്കളെ 'ദേശവിരുദ്ധർ' എന്ന് അധിക്ഷേപിക്കുന്ന ശീലം അവസാനിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെടണം,"

വിദ്യാർഥി പ്രക്ഷോഭങ്ങൾക്കിടെ നിരവധി ബി.ജെ.പി നേതാക്കൾ വിദ്യാർത്ഥികൾക്കെതിരെ അപകീർത്തികരമായ ഭാഷ ഉപയോഗിച്ചതായും ദിപ്‌കെ ആരോപിക്കുന്നു. "ബി.ജെ.പി നേതാക്കൾ തന്നെയാണ് അവരെ ദേശവിരുദ്ധരെന്ന് വിളിക്കുന്നത്. 'ഭീകരരുടെ ബി-ടീം' എന്നാണ് ധർമേന്ദ്ര പ്രധാൻ തങ്ങളെ വിളിച്ചതെങ്കിൽ, ബി.ജെ.പി അധ്യക്ഷൻ നിതിൻ നബീൻ വിശേഷിപ്പിച്ചത് 'വൈറസ്' എന്നാണ്. ബി.ജെ.പി ആർ.എസ്.എസിന് എതിരായി പ്രവർത്തിക്കാനോ അതിന് വിപരീതമായി എന്തെങ്കിലും പറയാനോ സാധ്യതയില്ലാത്തതിനാൽ, അവർ മോഹൻ ഭാഗവത് ജിയുടെ വാക്കുകൾ ശ്രദ്ധിക്കുകയും അത് ഉൾക്കൊള്ളുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു. ഇനി അഥവാ അവർ അങ്ങനെ ചെയ്താൽ, ബി.ജെ.പി മോഹൻ ഭാഗവതിനെപ്പോലും അവഗണിക്കുകയാണെന്ന സത്യം ആർ.എസ്.എസിന് സ്വയം ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽ നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ നടക്കുന്ന പ്രക്ഷോഭത്തിനും ദീപ്കെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രതിഷേധങ്ങൾക്ക് തങ്ങളുടെ പൂർണ പിന്തുണ ഉണ്ടെന്നും ഞങ്ങളുടെ സംഘം ഇതിനോടകം തന്നെ അവിടെ എത്തിയെന്നും ദീപ്‌ക്കെ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohan bagavatRSSCJP Protest
News Summary - സമരക്കാർ ദേശവിരുദ്ധരല്ലെന്ന് ആദ്യം ബി.ജെ.പിയോട് പറയൂ
Next Story