അഖ്ലാഖിെൻറ കുടുംബത്തിന് വോട്ടില്ല
text_fieldsലഖ്നോ: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിെൻറ കുടുംബം വോട്ടർപട്ടികയിൽനിന്ന് പുറത്ത്. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് 2015ലാണ് ഗ്രേറ്റർ നോയിഡയിലെ ഗ്രാമത്തിൽ മുഹമ്മദ് അഖ്ലാഖിെന സംഘ്പരിവാർ പ്രവർത്തകർ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഗൗതം ബുദ്ധ്നഗറിലെ വോട്ടർ പട്ടികയിൽ അഖ്ലാഖിെൻറ കുടുംബം ഇല്ല.
കുറെ മാസങ്ങളായി കുടുംബം ഗൗതം ബുദ്ധ്നഗറിൽ താമസിക്കുന്നില്ലെന്നാണ് ബി.എൽ.ഒ നൽകുന്ന വിശദീകരണം. ഗ്രാമവാസികൾ വ്യാഴാഴ്ച വോട്ട് രേഖപ്പെടുത്തിയപ്പോൾ അഖ്ലാഖിെൻറ കുടുംബം വോട്ടു ചെയ്യാനാകാതെ വീട്ടിൽ കഴിഞ്ഞു. 2015 സെപ്റ്റംബർ 28നാണ് അക്രമികൾ മുഹമ്മദ് അഖ്ലാഖിനെ വീട്ടിൽവെച്ച് അടിച്ചുകൊലപ്പെടുത്തിയത്.
