മൊഹാലി സ്ഫോടനം: റഷ്യൻ നിർമിത റോക്കറ്റ് ലോഞ്ചർ കണ്ടെടുത്തു
text_fieldsചണ്ഡീഗഡ്: മൊഹാലിയിൽ പഞ്ചാബ് പൊലീസിന്‍റെ ഇന്‍റലിജൻസ് ആസ്ഥാനത്ത് തിങ്കളാഴ്ച രാത്രി നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്‍റെ ഒരു കിലോമീറ്റർ അകലെ നിന്ന് റഷ്യൻ നിർമിത റോക്കറ്റ് ലോഞ്ചർ കണ്ടെടുത്തു.
സ്ഫോടനത്തിൽ ഇന്‍റലിജൻസ് ആസ്ഥാനത്തെ ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ല. മൊഹാലി പൊലീസ് പുറപ്പെടുവിച്ച പ്രസ്താവന പ്രകാരം തിങ്കളാഴ്ച രാത്രി 7.45ഓടെയാണ് സ്ഫോടനം നടന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
കാറിലെത്തിയ രണ്ടു പേർ ചേർന്നാണ് ഇന്‍റലിജൻസ് ആസ്ഥാനത്ത് ആർ.പി.ജി വിക്ഷേപിച്ചതെന്ന് പൊലീസ് പറഞ്ഞു. അതിർത്തിക്കപ്പുറത്ത് നിന്ന് സ്ഫോടക വസ്തുക്കൾ, ആയുധങ്ങൾ, മയക്കുമരുന്നുകൾ എന്നിവ ഡ്രോൺ വഴി കടത്താൻ ശ്രമിച്ചതിന് ഖലിസ്താൻ അനുകൂല പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്തെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സംഭവത്തിൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

