Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആക്രമണം കടുപ്പിച്ച്​​...

ആക്രമണം കടുപ്പിച്ച്​​ രാഹുൽ; മോദിയുടെ ഗാന്ധി ആക്ഷേപങ്ങൾ കോർത്തിണക്കി വിഡിയോ

text_fields
bookmark_border
ആക്രമണം കടുപ്പിച്ച്​​ രാഹുൽ; മോദിയുടെ ഗാന്ധി ആക്ഷേപങ്ങൾ കോർത്തിണക്കി വിഡിയോ
cancel

​ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച്​ കോ​ൺ​ഗ്ര​സ്​ അ​ ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഗാ​ന്ധി, നെ​ഹ്​​റു എ​ന്നീ പേ​രു​ക​ൾ​ പ​റ​ഞ്ഞ്​ ഇ​ന്ദി​ര​ഗാ​ന്ധി, രാ​ജീ​വ്​​ഗാ​ന്ധ ി, രാ​ഹു​ൽ, സോ​ണി​യ എ​ന്നി​വ​രെ പ​ല ഘ​ട്ട​ങ്ങ​ളി​ൽ മോ​ദി പ​രി​ഹ​സി​ക്കു​ന്ന​ത്​​ കോ​ർ​ത്തി​ണ​ക്കു​ന്ന​ത ാ​ണ്​ വി​ഡി​യോ.

രാ​ഹു​ലി​നെ നേ​ര​ത്തേ ഗ്രാ​മ​ഫോ​ൺ എ​ന്ന്​ മോ​ദി ക​ളി​യാ​ക്കി​യി​രു​ന്നു. ‘പ​ണ്ട്​ ഗ് രാ​മ​ഫോ​ൺ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പാ​ടി​ക്കൊ​ണ്ടി​രി​ക്കു​േ​മ്പാ​ൾ അ​ത്​ പെ​െ​ട്ട​ന്ന്​ നി​ല​യ്​​ക്കു ം. പി​ന്നെ ഒ​രേ വ​രി​ക​ളാ​ണ്​ അ​തി​ൽ​നി​ന്ന്​ പു​റ​ത്തു​വ​രു​ക. അ​തു​പോ​ലെ​യാ​ണ്​ ചി​ല​ർ’ എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​നെ​തി​രെ മോ​ദി​യു​ടെ പ​രി​ഹാ​സം.

ഒ​ക്​​ടോ​ബ​റി​ൽ ബി.​ജെ.​പി യോ​ഗ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. റ​ഫാ​ൽ പോ​ർ​വി​മാ​ന അ​ഴി​മ​തി രാ​ഹു​ൽ വി​വി​ധ വേ​ദി​ക​ളി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ഴാ​യി​രു​ന്നു മോ​ദി​യു​ടെ ആ​ക്ര​മ​ണം. ഇ​തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ നി​ല​ച്ച ഗ്രാ​മ​ഫോ​ണി​ലേ​തെ​ന്ന​തു​പോ​ലെ ഗാ​ന്ധി ഗാ​ന്ധി എ​ന്ന്​ പ​ല വേ​ദി​ക​ളി​ൽ മോ​ദി ആ​വ​ർ​ത്തി​ച്ച്​ പ​റ​യു​ന്ന​തി​​​െൻറ വി​ഡി​യോ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ‘മി​സ്​​റ്റ​ർ 36(ഇ​ന്ത്യ ഫ്രാ​ൻ​സി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന 36 റ​ഫാ​ൽ പോ​ർ​വി​മാ​ന​ങ്ങ​ളെ ഉ​ദ്ദേ​ശി​ച്ച്) ആ​ണ്​ ഇൗ ​വി​ഡി​യോ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​ങ്ങ​ളും ഇ​ത്​ ആ​സ്വ​ദി​ക്കു​മെ​ന്ന്​ ക​രു​തു​ന്നു.
കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഇ​ത്​ കൈ​മാ​റു​ക. അ​വ​രും കൂ​ടി ആ​സ്വ​ദി​ക്ക​െ​ട്ട’ എ​ന്നാ​യി​രു​ന്നു വി​ഡി​യോ​ക്കൊ​പ്പം രാ​ഹു​ലി​​​െൻറ ട്വീ​റ്റ്.

അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ​ൻ സേ​ന ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തെ മോ​ദി രാ​ഷ്​​ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ ശ​നി​യാ​ഴ്​​ച മു​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​പ​ല​പി​ച്ചി​രു​ന്നു.
ഇ​തി​​​െൻറ ചു​വ​ടു​പി​ടി​ച്ച്​ ഇ​ങ്ങ​നെ ചെ​യ്യാ​ൻ മി​സ്​​റ്റ​ർ 36ന്​ ​നാ​ണ​മി​ല്ലേ​യെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ലൂ​ടെ ചോ​ദി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsVideoRahul Gandhi
News Summary - Modi’s ‘gramophone’ jibe, Rahul Gandhi hits back with video-India News
Next Story