മോദിയുടെ യു.എസ് സന്ദർശനം; പാകിസ്താനോട് വ്യോമപാത തേടി ഇന്ത്യ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തിന് വ്യോമപാത അനുവദിക്കണമെന്ന് പാകിസ്താനോട ് ഇന്ത്യ അഭ്യർഥിച്ചു. കൂടിയാലോചനകൾക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് പാകിസ്താൻ ഇന്ത്യയെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
സെപ്തംബർ 21 മുതൽ 27 വരെയാണ് മോദിയുടെ യു.എസ് സന്ദർശനം. നേരത്തെ ഐസ്ലാൻഡിലേക്ക് പോയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പാകിസ്താൻ വ്യോമപാത നിഷേധിച്ചിരുന്നു.
ബാലക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് പാകിസ്താൻ വ്യോമപാത അടച്ചത്. ജൂലൈ 16നാണ് ഇത് തുറന്ന് കൊടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
