Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെൻഡിങ്ങായി...

ട്രെൻഡിങ്ങായി ‘നോൺസെൻസ്​ മോദി’; പോയി ചായക്കട തുടങ്ങൂ എന്നും ആഹ്വാനം

text_fields
bookmark_border
ട്രെൻഡിങ്ങായി ‘നോൺസെൻസ്​ മോദി’; പോയി ചായക്കട തുടങ്ങൂ എന്നും ആഹ്വാനം
cancel

കോവിഡ്​ മഹാമാരി രാജ്യത്ത്​ നാശം വിതക്കുന്നത്​ തുടരു​േമ്പാൾ പ്രധാനമന്ത്രി വിഡ്​ഢിത്തം പറയുന്നെന്ന ആരേപണവുമായി സോഷ്യൽമീഡിയ. ‘നോൺസെൻസ്​ മോദി’ എന്ന പേരിലുള്ള ഹാഷ്​ടാഗ്​ ട്വിറ്ററിൽ ട്രെൻഡിങ്ങായി മാറി. കോവിഡ്​ ബാധിതരുടെ എണ്ണം രാജ്യത്ത്​ കുതിച്ചുയരുകയാണ്​. ഇന്ധനവില നൂറിലേക്കടുക്കുന്നു.

തൊഴിലില്ലായ്​മ 50 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇൗയവസരത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി കിട്ടുന്ന അവസരങ്ങളിലെല്ലാം വീരവാദങ്ങളും വിഡ്​ഢിത്തവും വിളമ്പുന്നെന്നാണ്​ ആരോപണം ഉയർന്നിരിക്കുന്നത്​. ചൈനയുമായുള്ള അതിർത്തിപ്രശ്​നത്തിൽ മോദി നടത്തിയ പ്രസംഗം തിരിച്ചടിച്ചതിലുള്ള രോഷവും ധാരാളംപേർ പ്രകടിപ്പിക്കുന്നുണ്ട്​.

ചിലർ മോദി പ്രധാനമന്ത്രി പദം ഉപേക്ഷിച്ച്​ പഴയ ചായക്കട തുടങ്ങുന്നതാണ്​ രാജ്യത്തിന്​ നല്ലതെന്ന്​ ഉപദേശിക്കുന്നുണ്ട്​. മാധ്യമങ്ങളെ വിലയ്​ക്കെടുക്കുകയൊ തെറ്റായ വിവിരങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയൊ ചെയ്യുന്നെന്നും ആരോപണമുണ്ട്​. മോദിയുടെ പഴയ പ്രസംഗങ്ങളും വാഗ്​ദാനങ്ങളും ‘കുത്തിപ്പൊക്കിയാണ്​’നെറ്റിസൺസ്​ പ്രതിഷേധിക്കുന്നത്​. #nonsensemodi എന്ന ഹാഷ്​ടാഗിൽ ലക്ഷക്കണക്കിന്​ ട്വീറ്റുകളാണ്​ പ്രചരിക്കുന്നത്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsIndia NewsCovid 19
News Summary - Modi’s Covid-19 lockdown speech shows he doesn’t learn from past mistakes
Next Story