Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ മുൻഗാമികൾ...

മോദിയുടെ മുൻഗാമികൾ ക്വിറ്റിന്ത്യ സമരത്തെ ഒറ്റിയവർ -ഖാർഗെ

text_fields
bookmark_border
mallikarjun kharge
cancel

ന്യൂഡൽഹി: മോദി-അമിത് ഷാമാരുടെ രാഷ്ട്രീയ-ആശയങ്ങളുടെ മുൻഗാമികൾ സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യക്കാർക്കെതിരെ ബ്രിട്ടീഷുകാരെയും മുസ്​ലിം ലീഗിനെയും പിന്തുണച്ചവരാണെന്ന്​ ഖാർഗെ. സാധാരണക്കാരുടെ അഭിലാഷവും ആവശ്യങ്ങളും മുൻനിർത്തി രൂപപ്പെടുത്തിയ കോൺഗ്രസ്​ പ്രകടനപത്രിക​ക്കെതിരെ ഇന്നും അവർ മുസ്​ലിം ലീഗിനെ എടുത്തിടുകയാണ്​.

മൗലാന അബുൽ കലാം ആസാദിന്‍റെ നേതൃത്വത്തിലുള്ള ക്വിറ്റിന്ത്യ പ്രക്ഷോഭത്തിന്​ 1942ൽ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ എതിർത്ത കൂട്ടരാണ്​ മോദി-അമിത് ഷാമാരുടെ ആശയ മുൻഗാമികൾ. 1940കളിൽ ബംഗാളിലും സിന്ധിലും വടക്കുപടിഞ്ഞാറൽ അതിർത്തി പ്രവിശ്യയിലും മുസ്​ലിംലീഗുമായി ചേർന്ന്​ ശ്യാമപ്രസാദ്​ മുഖർജി എങ്ങനെ​ സർക്കാറുണ്ടാക്കിയെന്ന്​ എല്ലാവർക്കും അറിയാം.

ക്വിറ്റിന്ത്യ സമരത്തെ എങ്ങനെ നേരിടണം, കോൺഗ്രസിനെ എങ്ങനെ ഒതുക്ക​ണമെന്ന്​ അന്നത്തെ ബ്രിട്ടീഷ്​ ഗവർണർക്ക്​ ശ്യാമപ്രസാദ്​ മുഖർജി കത്തെഴുതിയില്ലേ? അതിനായി ഇന്ത്യക്കാർ ബ്രിട്ടീഷുകാരെ വിശ്വസിക്കണമെന്നും ഉപദേശിച്ചു. മോദി-അമിത് ഷാമാരും അവർ നിയോഗിച്ച ബി.ജെ.പി പ്രസിഡന്‍റും കോൺഗ്രസ്​ പ്രകടന പത്രികയെക്കുറിച്ച്​ തെറ്റായി പ്രചരിപ്പിക്കുകയാണ്​.

മോദിയുടെ പ്രസംഗങ്ങളിൽ ആർ.എസ്​.എസിന്‍റെ നാറ്റമുണ്ട്​. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ ഗ്രാഫ്​ താഴോട്ടാണ്​. അതുകൊണ്ട്​ മുസ്​ലിംലീഗിനെ ആർ.എസ്​.എസ്​ ഓർക്കാൻ തുടങ്ങിയിരിക്കുന്നു. ഒറ്റ സത്യം മാത്രം -ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ആശയവും അഭിലാഷവുമാണ്​ കോൺഗ്രസ്​ പ്രകടനപത്രിക പ്രതിഫലിപ്പിക്കുന്നത്​. അവരുടെ സംഘടിത ശക്തി മോദിയുടെ 10 വർഷത്തെ അനീതി ഭരണത്തിന്​ അന്ത്യം കുറിക്കും -ഖാർഗെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024Modi
News Summary - Modi's predecessors betrayed the Quit India movement - Kharge
Next Story