Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ കൈയിലെടുക്കാൻ ‘പരീക്ഷാ പെ ചർച്ച’യുമായി മോദി 

text_fields
bookmark_border
വിദ്യാർഥികളെ കൈയിലെടുക്കാൻ ‘പരീക്ഷാ പെ ചർച്ച’യുമായി മോദി 
cancel

ന്യൂഡൽഹി: 2014 ലെ തെരഞ്ഞെടുപ്പ്​ കാലത്ത്​ ചായ്​ പെ ചർച്ച നടത്തി ജനങ്ങളെ കൈയി​െലടുത്ത  നരേന്ദ്രമോദി, ഇത്തവണ വിദ്യാർഥികളിലേക്കാണ്​ ശ്രദ്ധയൂന്നുന്നത്​. വാർഷിക പരീക്ഷകൾക്ക്​ തയാറെടുക്കുന്ന വിദ്യാർഥികൾക്കായി ‘പരീക്ഷാ പെ ചർച്ച’യാണ്​ മോദി സംഘടിപ്പിക്കുന്നത്​. ഡൽഹിയിലെ താൽകതോറ സ്​റ്റേഡിയത്തിലാണ്​ വിദ്യാർഥികളുമായി മോദി ചർച്ച നടത്തുന്നത്​. 

കുട്ടികളിലെ പരീക്ഷാപ്പേടി​െയ എങ്ങനെ നേരിടാം എന്നതാണ്​ ചർച്ചയു​െട മുഖ്യ ഉദ്ദേശം. ആറു മുതൽ 12ാം ക്ലാസ്​ വ​െരയുള്ള വിദ്യാർഥികൾക്ക്​ അവരു​െട സംശയങ്ങളും ഉന്നയിക്കാം. 12 മണിക്ക്​ പരീക്ഷാ പർ ചർച്ച ആരംഭിക്കും. 

കുട്ടികളുടെ പരീക്ഷാപ്പേടി അകറ്റാൻ സ്വന്തം ജീവിതത്തിലെ ഉദാഹരണങ്ങൾ സഹിതം വിവരിക്കുന്ന ‘എക്​സാം വാരിയേഴ്​സ്​’ എന്ന പുസ്​തകം ദിവസങ്ങൾക്ക്​ മുമ്പാണ്​ അദ്ദേഹം പ്രസിദ്ധീകരിച്ചത്​. ഭീരുക്കളാകരുത്​ പോരാളികളാകുക, കൂടുതൽ പേർ സഞ്ചരിക്കാത്ത വഴികൾ തെരഞ്ഞെടുക്കുക, പരീക്ഷകളെ ഉത്സവം പോ​െല സ്വീകരിക്കുക, സന്തോഷത്തോടെ ഇരിക്കുക. അതാണ്​ പരീക്ഷാപ്പേറിൽ നല്ല മാർക്ക്​ ലഭിക്കുന്നതിനുള്ള ആദ്യപടിയെന്ന്​ മോദി പുസ്​തകത്തിൽ വിശദീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsmalayalam newsexam warriorsPareekshe Par Charcha
News Summary - Modi's Pareeksha Par Charcha - india News
Next Story