Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് മോദിയുടെ ഭാര്യ യശോദ ബെൻ
text_fieldsbookmark_border
കോട്ട: നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെൻ. സർക്കാർ തീരുമാനം രാജ്യത്ത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാൻ സഹായിക്കും. ഇത്തരം പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോവുമെന്നാണ് കരുതുന്നത്. രാജ്യത്തിനു പുറത്തുള്ള കള്ളപ്പണം തിരികെ എത്തിക്കാൻ പുതിയ നീക്കം സഹായിക്കുമെന്നും യശോദ ബെൻ മാധ്യമങ്ങളോട് പറഞ്ഞു
ഞയാറാഴ്ച രാജസ്ഥാനിലെ കോട്ടയിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ അവർ നോട്ടു മാറ്റം സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.
ഇതുവരെയുള്ള സർക്കാരിെൻറ നടപടികൾ അഭിനന്ദാർഹമാണ്. രാജ്യത്തെയും ജനങ്ങളെയും വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്ന പ്രവർത്തനങ്ങൾ സർക്കാർ തുടരുമെന്നാണ് പ്രതീക്ഷയെന്നും യശോദ ബെൻ പ്രതികരിച്ചു.
Next Story
