Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുത്തിത്തിരിപ്പിനും...

കുത്തിത്തിരിപ്പിനും ഇടം; പുതിയ മന്ത്രിസഭയുടെ പ്ര​ത്യേകതകൾ അറിയാം

text_fields
bookmark_border
കുത്തിത്തിരിപ്പിനും ഇടം; പുതിയ മന്ത്രിസഭയുടെ പ്ര​ത്യേകതകൾ അറിയാം
cancel

ന്യൂഡൽഹി: നരേന്ദ്ര മോദി മന്ത്രിസഭയുടെ പുനസംഘടനയിൽ അപ്രതീക്ഷിത നീക്കങ്ങളും രാഷ്​ട്രീയ ചരടുവലികളും. 36 പുതുമുഖങ്ങൾക്ക്​ ഇടംകൊടുത്ത പുതിയ ജംബോ മന്ത്രിസഭയിൽ, സഖ്യകക്ഷിയായ എൽ.ജെ.പിയെ ഉൾപ്പെടുത്തിയത്​ ആ പാർട്ടിയിലെ വിഭാഗീയത രൂക്ഷമാക്കും. എൽ.ജെ.പി പ്രസിഡന്‍റ്​ ചിരാഗ്​ പാസ്വാനെ ഒതുക്കി പാർട്ടി നേതൃത്വം പിടിച്ചെടുക്കാൻ ശ്രമം നടത്തുന്ന പിതൃ സഹോദരനായ പശുപതി പരാസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതാണ്​ വിവാദമാകുന്നത്​.

പാർട്ടി ദേശീയ അധ്യക്ഷസ്​ഥാനത്ത്​ നിന്ന് ചിരാഗിനെ​ നീക്കിയതായി പശുപതി വിഭാഗം പ്രസ്​താവന ഇറക്കിയിരുന്നു. ഇതിനുപിന്നാലെ, പശുപതി അടക്കം വിമത നീക്കം നടത്തിയ അഞ്ച്​ എം.പിമാരെ പാർട്ടിയിൽ നിന്ന്​ ചിരാഗ്​ പുറത്താക്കി. ​എൻ.ഡി.​എയിൽനിന്ന്​ അകലുന്ന സൂചനയും ചിരാഗ്​ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു. ഇതിനിടെയാണ്​ പശുപതിക്ക്​ കേന്ദ്രമന്ത്രിസ്​ഥാനം നൽകിയിരിക്കുന്നത്​. നിലവിൽ പാർട്ടി അംഗത്വം പോലുമില്ലാത്തയാളെ മന്ത്രിയാക്കിയതിനെതിരെ കടുത്ത പ്രതിഷേധവുമായി ചിരാഗ്​ രംഗത്തുവന്നിട്ടുണ്ട്​.

വലിയ മാറ്റങ്ങൾ

മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച വിശദാംശങ്ങൾ​ രാത്രി ​ൈവകിയാണ്​ പുറത്തുവന്നത്​. ഹർഷ്​ വർധന്​ പകരം മൻസുഖ് മാണ്ഡവ്യ​ ആരോഗ്യമന്ത്രിയായി. കോൺഗ്രസ്​ വിട്ടുവന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ്​ വ്യോമയാനം. വിദ്യാഭ്യാസം ധർമേന്ദ്ര പ്രധാനും ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്, സ്പോർട്സ് വകുപ്പുകൾ അനുരാഗ് താക്കൂറും കൈകാര്യംചെയ്യും. പ്രധാനമന്ത്രി മോദിയാണ്​ ശാസ്​ത്ര സാ​ങ്കേതിക വകുപ്പുകൾ കൈകാര്യം ചെയ്യുക. അമിത് ഷാക്ക്​ ആഭ്യന്തര വകുപ്പിന്​ പുറമേ പുതുതായി രൂപവത്​കരിച്ച സഹകരണ മന്ത്രാലയത്തിന്‍റെ ചുമതല കൂടി ലഭിച്ചു.​ ആരോഗ്യമന്ത്രി ഹർഷ്​ വർധൻ അടക്കം നാല് ഉന്നതരുടെ കസേര തെറിച്ചു.

43 മന്ത്രിമാർ സത്യപ്രതിജ്​ഞ ചെയ്തു; 12 മന്ത്രിമാരെ ഒഴിവാക്കി

ഹർഷ് വർധൻ, രവിശങ്കർ പ്രസാദ്, പ്രകാശ് ജാവദേക്കർ, രമേശ്​ പൊക്രിയാൽ എന്നീ മുതിർന്ന നാലുപേരുടെ കസേര തെറിച്ചതാണ്​ കൂടുതൽ ശ്രദ്ധേയമായത്​. കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ നേരിട്ട വൻപരാജയം ആരോഗ്യമന്ത്രിയുടെ തലയിൽകെട്ടിവെച്ച്​ മുഖംമിനുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്​ ഹർഷ്​ വർധനെ പുറത്താക്കിയത്​. ട്വിറ്ററുമായി അനാവശ്യ ഏറ്റുമുട്ടൽ നടത്തി വിവാദത്തിലായ നിയമ, ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രിയായിരുന്ന രവിശങ്കർ പ്രസാദിന്‍റെ സ്​ഥാനനഷ്​ടവും ചർച്ചയാകുന്നുണ്ട്​. പ്രകാശ് ജാവദേക്കറും രമേശ്​ പൊക്രിയാലും മോശം പ്രകടനംതന്നെയാണ്​ കാഴ്ചവെച്ചത്​.

36 പുതുമുഖങ്ങൾ

36 പുതുമുഖങ്ങളിൽ ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനോവൽ, നാരായണ റാണെ എന്നിവരും ഉൾപ്പെടുന്നു. രാജ്യസഭാ എംപിയും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ റാണെയാണ്​ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്​. പിന്നാലെ, അസം മുൻ മുഖ്യമന്ത്രി സോനോവാൾ സത്യപ്രതിജ്ഞ ചെയ്തു.

ഏഴ്​ സഹമന്ത്രിമാർക്ക്​ പ്രൊമോഷൻ

പ്രമുഖരെ പുറത്താക്കിയ സാഹചര്യത്തിൽ ഏഴ്​ സഹമന്ത്രിമാർക്ക്​ കാബനറ്റ്​ റാങ്കിലേക്ക്​ പ്രൊമോഷൻ ലഭിച്ചു. കിരൺ റിജിജു, ആർ കെ സിംഗ്, ഹർദീപ് സിംഗ് പുരി, മൻസുഖ് മാണ്ഡവ്യ, പുരു​േഷാത്തം രൂപാല, ജി. കിഷൻ റെഡ്ഡി, അനുരാഗ് താക്കൂർ എന്നിവർക്കാണ്​ കാബിനറ്റ് റാങ്കിലേക്ക് സ്​ഥാനക്കയറ്റം ലഭിച്ചത്​.

ഏഴ്​ സ്ത്രീകൾ കൂടി മന്ത്രിക്കസേരയിൽ

പുതിയ മന്ത്രി സഭയിൽ വനിതാ പ്രാതിനിധ്യം വർധിച്ചു. ഏഴുപേരാണ്​ പുതുതായി മന്ത്രിസഭയിലെത്തിയത്​. അനുപ്രിയ സിംഗ് പട്ടേൽ (മിർസാപൂർ, യു.പി), ശോഭ കരന്ദ്‌ലാജെ (ഉഡുപ്പി, കർണാടക), ദർശന വിക്രം ജർദോഷ് (സൂറത്ത്​, ഗുജറാത്ത്​), മീനാക്ഷി ലേഖി (ന്യൂഡൽഹി), അന്നപൂർണ ദേവി (കോഡർമ, ഝാർഖണ്ഡ്) പ്രതിമ ഭൗമിക്​ (വെസ്റ്റ്​ ത്രിപുര), ഭാരതി പ്രവീൺ പവാർ (മഹാരാഷ്ട്ര) എന്നിവരാണ്​ ഇന്നലെ സത്യപ്രതിജ്​ഞ ചെയ്​തത്​. ഇതോ​െട കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി എന്നിവരുൾപ്പെടെ വനിതാ മന്ത്രിമാരുടെ എണ്ണം ഒമ്പതായി.

പട്ടികയിൽ സഖ്യകക്ഷികളും

എൻ‌ഡി‌എയുടെ മൂന്ന് സഖ്യകക്ഷികൾക്കാണ്​ ഇത്തവണ പുനസംഘാടനത്തിലൂടെ ഇടംനൽകിയത്​. ലോക് ജനശക്തി പാർട്ടി (എൽജെപി), ജെ.ഡി.യു, അപ്നദൾ എന്നീ പാർട്ടികൾക്കാണ്​ പരിഗണന. എന്നാൽ, എൽ.ജെ.പി പുറത്താക്കിയ പശുപതി കുമാർ പരസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്​ വരുംദിവസങ്ങളിൽ കൂടുതൽ വിവാദമാകും.

യു.പിയെ ​േസാപ്പിടാൻ ഏഴുപേർ

അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിനെ വരുതിയിൽ നിർത്താൻ അവിടെ നിന്നുള്ള ഏഴുപേർക്കാണ്​ പുതുതായി മന്ത്രിസ്​ഥാനം നൽകിയത്​. യോഗി ആദിത്യനാഥ്​ ഭരിക്കുന്ന സംസ്​ഥാനം കോവിഡ്​ പ്രതിരോധത്തിലും മറ്റും കടുത്ത വിമർശനം നേരിടുന്ന പശ്​ചാത്തലത്തിലാണ്​ നടപടി.

ആഭ്യന്തരത്തിനും വിദേശകാര്യത്തിനും മൂന്ന് സഹമന്ത്രിമാർ

ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും മൂന്നുവീതം സഹമന്ത്രിമാരെ നിയമിച്ചു. വി. മുരളീധരൻ, മീനാക്ഷി ലേഖി, രാജ്കുമാർ രഞ്ജൻ സിങ്​ എന്നിവരാണ്​ ആഭ്യന്തര സഹമന്ത്രി. വിദേശകാര്യ വകുപ്പിൽ നിത്യാനന്ദ് റായ്, അജയ് കുമാർ, നിഷിത് പ്രമാണിക് എന്നിവരും ചുമതലയേറ്റു.

മൂന്നുവയസ്സ്​ കുറഞ്ഞു

മന്ത്രിമാരുടെ ശരാശരി പ്രായം ഇപ്പോൾ 61ൽനിന്ന്​ 58 ആയി കുറഞ്ഞു. 14 മന്ത്രിമാർക്ക്​ 50 വയസ്സിന് താഴെയാണ്​ പ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amit shahcabinet reshuffleChirag Paswanljpcabinet reshuffling
News Summary - Modi’s mega Cabinet reboot: everything you need to know
Next Story