
കോവിഡിനെ നേരിടാൻ സംസ്ഥാനങ്ങളെ സഹായിക്കുന്നുണ്ടെന്ന് മോദിയുടെ 'മൻ കി ബാത്ത്'
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്ക് സാധ്യമായെതല്ലാം ചെയ്യുന്നുണ്ടെന്ന് തെൻറ പ്രതിമാസ റേഡിയോ പ്രഭാഷണത്തിൽ പ്രധാനമന്ത്രി നേരന്ദ്ര മോദി. വാക്സിൻ, ഓക്സിജൻ തുടങ്ങി കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും വിവിധ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാറിനെതിെര വിമർശനം ഉന്നയിച്ചിരിക്കേയാണ് മോദിയുടെ വിശദീകരണം. പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇരയാകരുതെന്ന് അഭ്യർഥിക്കുന്നു.
കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാന സർക്കാറുകൾക്കും സൗജന്യ വാക്സിൻ അയച്ചിട്ടുണ്ടെന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും മോദി പറഞ്ഞു. 'വാക്സിനെക്കുറിച്ച് ഒരു തരത്തിലുള്ള മിഥ്യാ ധാരണയിലും അകപ്പെടരുത്. സൗജന്യ വാക്സിൻ എല്ലാ സംസ്ഥാന സർക്കാറുകൾക്കും കേന്ദ്ര സർക്കാർ അയച്ചിട്ടുണ്ട്. 45 വയസ്സിനു മുകളിലുള്ളവർക്ക് ഇത് പ്രയോജനപ്പെടുത്താം. മേയ് ഒന്നു മുതൽ രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാകും. കേന്ദ്ര സർക്കാറിെൻറ സൗജന്യ വാക്സിൻ പദ്ധതി ഇപ്പോഴും നടക്കുന്നുണ്ട്. തെറ്റായ പ്രചാരണങ്ങൾക്ക് ചെവികൊടുക്കരുത്. സൗജന്യ കുത്തിവെപ്പ് പരിപാടിയുടെ പ്രയോജനം കഴിയുന്നത്ര ആളുകളിൽ എത്തുമെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് അഭ്യർഥിക്കുന്നുെവന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജില്ലകളിൽ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കും
രാജ്യത്തുടനീളം 551 ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓക്സിജൻ ക്ഷാമത്തെ തുടർന്ന് രാജ്യം വൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് 551 സമര്‍പ്പിത പ്രഷര്‍ സ്വിങ് അഡ്സോര്‍പ്ഷന്‍ (പി.എസ്.എ) മെഡിക്കല്‍ ഓക്സിജന്‍ ഉല്പാദന പ്ലാൻറുകള്‍ സ്ഥാപിക്കുന്നതിന് വേണ്ട ഫണ്ട് അനുവദിക്കുന്നതിന് പി.എം കെേയഴ്സ് ഫണ്ട് അനുമതി നല്‍കിയത്. ഈ പ്ലാൻറുകള്‍ ഓക്സിജെൻറ ലഭ്യത ജില്ലതലത്തില്‍ വലിയ തോതില്‍ വര്‍ധിപ്പിക്കുന്നതിന് സഹായകമാകുമെന്ന് മോദി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ജില്ല ആസ്ഥാനങ്ങളിലുള്ള തെരഞ്ഞെടുത്ത സർക്കാർ ആശുപത്രികളിലായിരിക്കും ഒക്സിജൻ പ്ലാൻറുകള്‍ സ്ഥാപിക്കുക. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം വഴിയായിരിക്കും സംഭരണം നടത്തുക. ഒാക്സിജൻ ക്ഷാമത്തെ തുടർന്ന് ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിരവധി രോഗികളുടെ ജീവൻ നഷ്ടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
