കോവിഡ് -19: മോദി ബംഗ്ലാദേശ് സന്ദർശനം ഒഴിവാക്കിയേക്കും
text_fieldsന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ബംഗ്ലാദേശ് സന്ദർശനം ഒഴിവാക്കാനൊരുങ്ങി പ്രധാ നമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശ് സ്ഥാപകൻ ശെയ്ഖ് മുജീബുർ റഹ്മാെൻറ 100ാമത് ജന്മവാർഷികാഘോഷത്തിൽ പങ്ക െടുക്കുന്നതിന് നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നു. മാർച്ച് 17 ന് ധാക്കയിലെ നാഷനൽ പരേഡ് ഗ്രൗണ്ടിലാണ് ഉദ്ഘാടനചടങ്ങുകൾ നടക്കുക. ഒരു വർഷം നീണ്ടു നിൽക്കുന്ന ‘മുജീബ് ഇയർ’ ആഘോഷ പരിപാടികൾക്കാണ് ധാക്കയിൽ തുടക്കമാവുക.
ബംഗ്ലാദേശിലും മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്നെത്തിയവർക്കാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തൽ ‘മുജീബ് ഇയർ’ ഉദ്ഘാടന ചടങ്ങ് മാറ്റിവെക്കുമോ എന്ന കാര്യം വ്യക്തമല്ല.
ഇന്ത്യയിൽ 41പേർക്കാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പുറത്തുവിടുന്നത്.
