Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിജി മികച്ച സിഖുകാരൻ, ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു; പ്രശംസയുമായി ദേശീയ ന്യൂനപക്ഷ കമീഷൻ ചെയർമാൻ

text_fields
bookmark_border
‘Modiji is a better Sikh than most of us; Iqbal Singh Lalpura
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ദേശീയ ന്യൂനപക്ഷ കമീഷൻ ചെയർമാനും ബി.ജെ.പി നേതാവുമായ ഇഖ്ബാൽ സിങ് ലാൽപുര. നമ്മളിൽ പലരേക്കാളും മികച്ച സിഖുകാരനാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാർ സിഖുകാർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതായും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കൂടിയായ ലാൽപുര അവകാശപ്പെട്ടു.

'വിദേശ സിഖ് പൗരൻമാരെ കരിമ്പട്ടികയിൽ നിന്നും നീക്കം ചെയ്തു. കർതാർപൂർ ഇടനാഴി തുറന്നു. ഞങ്ങളവർക്ക് ജോലി നൽകുന്നു. മോദിസർക്കാർ എല്ലാം ചെയ്യുന്നുണ്ട്. മോദിജിയെ സിഖുകാർക്ക് ഏതുസമയത്തും സമീപിക്കാം. ഗുരു നാനാക്ക് ദേവിന്‍റെ ജന്മദിനത്തിൽ മോദിജി കാർഷിക നിയമം പിൻവലിച്ചു. അദ്ദേഹം നമ്മളിൽ പലരേക്കാളും മികച്ചൊരു സിഖുകാരനാണ്' -ലാൽപുര പറഞ്ഞു.

1981ൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ജർണൽ സിങ് ഭിൻന്ദ്രൻ വാലെയെ അറസ്റ്റ്ചെയ്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഇഖ്ബാൽ സിങ് ലാൽപുര. ആഗസ്റ്റിൽ ബി.ജെ.പിയുടെ പാർലമെന്‍ററി സമിതിയിൽ ലാൽപുരയെ ഉൾപ്പെടുത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Modiji is a better Sikh than most of us'; Iqbal Singh Lalpura
Next Story