Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്രഹ്‌മോസ് ക്രൂസ്...

ബ്രഹ്‌മോസ് ക്രൂസ് മിസൈലിന്‍റെ പരിഷ്‌കരിച്ച കടല്‍പ്പതിപ്പ് പരീക്ഷണം വിജയം

text_fields
bookmark_border
Modified sea version of BrahMos cruise missile successfully tested
cancel
camera_alt

ബ്ര​ഹ്​​മോ​സ്​ സൂ​പ്പ​ർ​സോ​ണി​ക്​ ​മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി

പ​രീ​ക്ഷി​ച്ച​പ്പോ​ൾ

പു​ണെ: ബ്ര​ഹ്‌​മോ​സ് സൂ​പ്പ​ര്‍സോ​ണി​ക് ക്രൂ​സ് മി​സൈ​ലി​ന്‍റെ ക​ട​ലി​ല്‍നി​ന്ന്​ ക​ട​ലി​ലേ​ക്ക്​ വി​ക്ഷേ​പി​ക്കാ​വു​ന്ന പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പ് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. അ​ടു​ത്തി​ടെ ക​മീ​ഷ​ന്‍ ചെ​യ്ത ത​ദ്ദേ​ശീ​യ നി​ർ​മി​ത യു​ദ്ധ​ക്ക​പ്പ​ല്‍ ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണ​ത്തി​ല്‍നി​ന്ന് പ​ടി​ഞ്ഞാ​റ​ന്‍ ക​ട​ൽ​ത്തീ​ര​ത്താ​യി​രു​ന്നു വി​ക്ഷേ​പ​ണം. മി​സൈ​ല്‍ കൃ​ത്യ​മാ​യി ല​ക്ഷ്യ​ത്തി​ല്‍ പ​തി​ച്ചു.

ബ്ര​ഹ്‌​മോ​സ് സൂ​പ്പ​ര്‍സോ​ണി​ക് ക്രൂ​സ് മി​സൈ​ലി​ന്‍റെ വി​പു​ലീ​കൃ​ത ശ്രേ​ണി​യി​ലു​ള്ള ക​ട​ലി​ല്‍നി​ന്ന് ക​ട​ലി​ലേ​ക്ക്​ വി​ക്ഷേ​പി​ക്കാ​വു​ന്ന പ​തി​പ്പ് ചൊ​വ്വാ​ഴ്ച ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണ​ത്തി​ല്‍നി​ന്ന് പ​രീ​ക്ഷി​ച്ച​താ​യി ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡി.​ആ​ര്‍.​ഡി.​ഒ) ട്വീ​റ്റ് ചെ​യ്തു.

ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണ​ത്തി​ല്‍നി​ന്ന്​ പു​തി​യ ദൂ​ര​പ​രി​ധി​യി​ലു​ള്ള മി​സൈ​ലി​ന്‍റെ വി​ജ​യ​ക​ര​മാ​യ പ​രീ​ക്ഷ​ണം ഇ​ര​ട്ട​നേ​ട്ട​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​താ​യി നാ​വി​ക​സേ​ന ട്വീ​റ്റ് ചെ​യ്തു. ക​പ്പ​ലി​ന്‍റെ യു​ദ്ധ സം​വി​ധാ​ന​ത്തി​ന്‍റെ​യും ആ​യു​ധ സ​മു​ച്ച​യ​ത്തി​ന്‍റെ​യും കൃ​ത്യ​ത സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ പ​രീ​ക്ഷ​ണ​വി​ജ​യം. റ​ഡാ​ര്‍ ച​ക്ര​വാ​ള​ത്തി​ന​പ്പു​റ​മു​ള്ള ക​ട​ലി​ല്‍നി​ന്നു​ള്ള ല​ക്ഷ്യ​ങ്ങ​ള്‍ ത​ക​ര്‍ക്കാ​ന്‍ ശേ​ഷി​യു​ള്ള ബ്ര​ഹ്‌​മോ​സ് 2005 മു​ത​ലാ​ണ് നാ​വി​ക​സേ​ന മു​ന്‍നി​ര യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ല്‍ വി​ന്യ​സി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BrahMos cruise missile
News Summary - Modified sea version of BrahMos cruise missile successfully tested
Next Story