ആരാണ് നുണ പറയുന്നത് ?
text_fields
പൗരത്വം തെളിയിക്കാത്തവരെ പാർപ്പിക്കാൻ രാജ്യത്ത് തടവറകളുണ്ടെന്ന കോൺഗ്രസിെൻറയും നഗര നക്സലുകളുടെയും പ്രചാരണം കളവാണ്. രാജ്യത്തെ തകർക്കാൻ ദുരുദ്ദേശ്യത്തോടെയാണ് അവരത് പറയുന്നത്. അതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്.. അവർ പറയുന്നത് നുണയാണ്..
-പ്രധാനമന്ത്രി മോദി (ഞായറാഴ്ച ഡൽഹിയിൽ)
- അസമിൽ മാത്രം ആറ് തടവറകൾ. ഗോൾപാറ, സിൽച്ചാർ, കൊക്രജർ, ദിബ്രുഗഢ്, ജോർഹട്ട്, തേസ്പുർ എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്നു. പത്തെണ്ണംകൂടി നിർമാണഘട്ടത്തിൽ. രാജ്യത്ത് ഏറ്റവുമധികം തടവറകളുള്ളതും അസമിൽ.
- അസമിലെ ആറു തടവറകളിലായി 1043 (1025 ബംഗ്ലാദേശികൾ, 18 മ്യാന്മറുകാർ) വിദേശികളുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞത് നവംബറിൽ.28പേർ അവിടെ മരിച്ചതായും പറയുന്നു.
- അസമിലെ തടവറകൾ പ്രവർത്തിക്കുന്നത് ജില്ല ജയിലുകൾക്കു കീഴിൽ. നടത്തുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പ്
- ലോവർ അസമിലെ ഗോൾപാറ ജില്ലയിൽ 3000 പേരെ പാർപ്പിക്കാവുന്ന പുതിയ തടങ്കൽകേന്ദ്രം നിർമാണത്തിൽ. ചെലവ് 46.51 കോടി. ഇത് പൂർത്തിയായാൽ നിലവിൽ ആറിടത്തായി പാർപ്പിച്ചിരിക്കുന്നവരെ ഇവിടേക്കു മാറ്റും.
- ബി.ജെ.പി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിെൻറ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ നവി മുംബൈയിൽ തടവറയുണ്ടാക്കാൻ നീക്കം തുടങ്ങിയതിെൻറ വാർത്തകൾ ഈ വർഷം സെപ്റ്റംബറിൽ മുംബൈ പത്രങ്ങൾ പ്രസിദ്ധീകരിച്ചു. സംസ്ഥാന ആഭ്യന്തര മന്ത്രാലയം നഗര വ്യവസായ വികസന കോർപറേഷനോട് 1.2 ഹെക്ടർ സ്ഥലം ആവശ്യപ്പെട്ടുവെന്നായിരുന്നു വാർത്ത. എന്നാൽ, സർക്കാർ വാർത്തയോട് പ്രതികരിച്ചില്ല.
- കർണാടകയിലെ സോന്ദികൊപ്പ ഗ്രാമത്തിൽ ജനുവരി ഒന്നുമുതൽ പുതിയ തടങ്കൽപാളയം പ്രവർത്തനം തുടങ്ങും. ബംഗളൂരുവിൽനിന്ന് 30 കിലോമീറ്റർ മാറിയാണ് സോന്ദികൊപ്പ. നേരേത്ത പിന്നാക്ക വിഭാഗക്കാർക്കായി നടത്തിയിരുന്ന ഹോസ്റ്റലാണ് തടവറയാക്കി മാറ്റിയത്. ബംഗളൂരു പൊലീസിനോട് കേന്ദ്രത്തിെൻറ ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് കർണാടക സർക്കാർ നവംബറിൽ ഉത്തരവിറക്കി.
ആരാണ് സത്യം പറയുന്നത്?

രാജ്യവ്യാപകമായി ദേശീയപൗരത്വപ്പട്ടിക നടപ്പാക്കുെമന്ന് കഴിഞ്ഞ രണ്ടു വർഷമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നു.
(നവംബർ, ഡിസംബർ മാസങ്ങളിൽ രാജ്യസഭയിലും ഡിസംബർ 17ന് ‘ആജ് തക്’ വാർത്താചാനൽ പരിപാടിയിലും അമിത് ഷാ ഇതു പറഞ്ഞു.)

അനധികൃത കുടിേയറ്റക്കാർ രാജ്യത്തിനു വലിയ ഭീഷണിയാണ്. ഇതു സാമൂഹിക അസന്തുലിത്വത്തിന് കാരണമായിട്ടുണ്ട്. നുഴഞ്ഞുകയറ്റമുള്ള മേഖലകളിൽ സർക്കാർ ദേശീയപൗരത്വപ്പട്ടിക മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കും
(17ാം ലോക്സഭ എം.പിമാരെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞത്(ജൂൺ 20)

എന്താണ് തടങ്കൽ പാളയം?
- അനധികൃത കുടിയേറ്റക്കാരെ (ആവശ്യമായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിക്കുന്നവർ) ദീർഘകാലം പാർപ്പിക്കാവുന്ന ഇടം. ഇങ്ങനെയുള്ളവരെ കണ്ടെത്തിയാൽ അവരുടെ പൗരത്വം തെളിയിക്കപ്പെടുന്നതുവരെ തടവിലിടും.
- രാജ്യത്തിനു പുറത്താക്കാൻ നിയമപ്രകാരം ഉത്തരവ് വരുേമ്പാൾ അവരെ എളുപ്പത്തിൽ കണ്ടെത്തലും ലക്ഷ്യം.
- 1946ലെ വിദേശനിയമപ്രകാരമാണ് തടവറകൾ നിർമിക്കേണ്ടത്. ജയിലുകൾക്ക് പുറത്തായിരിക്കണം കേന്ദ്രങ്ങൾ
- കുട്ടികളെ പരിപാലിക്കുന്ന ക്രഷ്, സി.സി ടി.വി, എൽ.പി.ജി കണക്ഷൻ, തൊഴിൽ നൈപുണ്യ കേന്ദ്രങ്ങൾ എന്നിവ വേണം
- കുടുംബാംഗങ്ങളെ ഒറ്റ തടവറയിലാക്കണം.
- എംബസി, കുടുംബാംഗങ്ങൾ എന്നിവരുമായി തടവറയിലുള്ളവർക്ക് ബന്ധപ്പെടാൻ പ്രത്യേകം സെല്ലുകൾ പ്രവർത്തിക്കണം
1946ലെ വിദേശ നിയമപ്രകാരം അനധികൃത പൗരന്മാരെ പുറത്താക്കാനുള്ള അവകാശം കേന്ദ്രത്തിന്. ഭരണഘടനയുടെ വകുപ്പ് 258(1) പ്രകാരം സംസ്ഥാനങ്ങൾക്കും 239(1)പ്രകാരം കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇവരെ പുറത്താക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
