പ്രധാനമന്ത്രിയെ വിളിച്ചുവരുത്തില്ളെന്ന് പി.എ.സി
text_fieldsന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ച വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചുവരുത്തേണ്ടതില്ളെന്ന് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) തീരുമാനിച്ചു. വിഷയത്തില്‍ ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തുമെന്നാണ് പി.എ.സി ഇറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. നോട്ട് വിഷയത്തില്‍ ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെയും വിളിച്ചുവരുത്തുമെന്നായിരുന്നു പി.എ.സി ചെയര്‍മാന്‍ കെ.വി.
തോമസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതിനെതിരെ ബി.ജെ.പി അംഗങ്ങള്‍ ശക്തമായി രംഗത്തത്തെിയതോടെയാണ് ചെയര്‍മാന്‍െറ പരാമര്‍ശം പി.എ.സി തള്ളിയത്. ബി.ജെ.പി അംഗങ്ങളായ നിഷികാന്ത് ദുബെ, ഭുപേന്ദര്‍ യാദവ് എന്നിവരാണ് പി.എ.സിക്ക് പ്രധാനമന്ത്രിയെ വിളിച്ചുവരുത്താന്‍ അധികാരമില്ളെന്നു ചൂണ്ടിക്കാണിച്ച് രംഗത്തത്തെിയത്. വിഷയത്തില്‍ കെ.വി. തോമസ് നടത്തിയ പരാമര്‍ശം പാര്‍ലമെന്‍ററി നടപടികള്‍ക്ക് വിരുദ്ധമാണെന്നു കാണിച്ച് ഇവര്‍ ലോക്സഭ സ്പീക്കറെ സമീപിക്കുകയും ചെയ്തിരുന്നു.
നിലവിലെ നിയമമനുസരിച്ച് ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് തെളിവുകളും രേഖകളും കമ്മിറ്റി മുമ്പാകെ ഹാജരാക്കാമെന്നല്ലാതെ പ്രധാനമന്ത്രിയെ വിളിച്ചുവരുത്താനുള്ള അധികാരമൊന്നും ഇല്ളെന്നും അവര്‍ വാദിച്ചു. വിഷയം രാഷ്ട്രീയപരമായി വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ പി.എ.സി തീരുമാനിച്ചത്. യു.പി.എ സര്‍ക്കാറിന്‍െറ കാലത്തും പി.എ.സി മുമ്പാകെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ വിളിച്ചുവരുത്താനെടുത്ത തീരുമാനം വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
