പെട്രോൾ വില വർധനവ്: മോദിയുടെ ഫേസ്ബുക് പേജിൽ മലയാളികളുടെ പൊങ്കാല
text_fieldsന്യൂഡൽഹി: പെട്രോൾ വില വീണ്ടും വർധിപ്പിച്ചതിന് പിന്നാലെ മോദിയുടെ ഫേസ്ബുക് പേജിൽ മലയാളികളുടെ പൊങ്കാല. യു.പി.എ ഭരണ കാലത്ത് പെട്രോൾ വില വർധിച്ചതിനെ വിമർശിച്ച് 2012 മെയ് 23ന് മോദിയിട്ട പോസ്റ്റ് തെരഞ്ഞ് പിടിച്ചാണ് മലയാളികൾ കൂട്ട പൊങ്കാല ചാർത്തിയിരിക്കുന്നത്.
എണ്ണ വില വർധനവ് കോൺഗ്രസ് നയിക്കുന്ന യു.പി.എ സർക്കാരിെൻറ തികഞ്ഞ പരാജയമെന്നായിരുന്നു മോദി അന്ന് പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെട്രോൾ വില 2.21 രൂപയും ഡീസൽ 1.79 രൂപയും വർധിപ്പിച്ചിരുന്നു.
ചില 'പൊങ്കാലകൾ'
PraTheesh KalanJoor
മലയാളികളുടെ സൂപ്പർ പൊങ്കാല. സർജിക്കൽ സ്ട്രൈക്ക്.. സൈബർ വിപ്ലവം. അഭിവാദ്യങ്ങൾ മലയാളീസ്. മല്ലൂസ് ഓൺ സ്ട്രൈക്ക്
Ibn Shamsudheen
എല്ലാം ഭാരതത്തിെൻറ പുരോഗതിക്ക് വേണ്ടിയാണല്ലൊ എന്ന് ഓർക്കുമ്പോഴാ ഒരാശ്വാസം
Shabeeb Rahman
ഈ പോസ്റ്റ് കുത്തിപ്പൊക്കിയ എല്ലാവരേയും രാജ്യദ്രോഹികളായി പ്രഖ്യാപിച്ചിരിക്കുന്നു.
Mohammed Rishab
ഈ അച്ഛാ ദിൻ എന്ന് പറയുമ്പോ കൃത്യം ഏത് ദിവസം ആയി വരും ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.