Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീസുരക്ഷ...

സ്​ത്രീസുരക്ഷ ഉറപ്പാക്കാൻ കാര്യക്ഷമമായ പൊലീസിനേ സാധിക്കൂ -മോദി

text_fields
bookmark_border
സ്​ത്രീസുരക്ഷ ഉറപ്പാക്കാൻ കാര്യക്ഷമമായ പൊലീസിനേ സാധിക്കൂ -മോദി
cancel

ന്യൂഡൽഹി: സ്​ത്രീകൾ സുരക്ഷിതരാണെന്ന്​ ഉറപ്പുവരുത്താൻ കാര്യക്ഷമമായ പൊലീസ്​ സംവിധാനത്തിനു മാത്രമേ സാധിക്കൂവെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെയും ഉന്നാവിലെയും ബലാത്സംഗക്കൊലകളിൽ രാജ്യത്തുടനീളം പ്രതി​േഷധം ശക്തമായ സാഹചര്യത്തിലാണ്​ പ്രധാനമന്ത്രിയുടെ പ്രതികരണം.

പുണെയിൽ നടക്കുന്ന പൊലീസ്​ മേധാവികളുടെ സമ്മേളനത്തിലാണ്​ കാര്യക്ഷമമായ പൊലീസ്​ സംവിധാനത്തി​​െൻറ ആവശ്യകത മോദി വ്യക്തമാക്കിയത്​. സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തി​െല എല്ലാ വിഭാഗങ്ങൾക്കും ആത്മവിശ്വാസം പകരുന്നവിധത്തിൽ പൊലീസി​​െൻറ ​പ്രതിച്ഛായ ഉയർത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കണം.

സാധാരണക്കാരുമായി സംവദിച്ചും അവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടും പൊലീസ്​ സംവിധാനം മെച്ചപ്പെടുത്തുന്നതിന്​ സാ​ങ്കേതിക വിദ്യ സഹായകരമാകും. ​ൈദനംദിന ജോലികളിൽ പൊലീസ്​ സമ്മർദം അനുഭവിക്കുന്നുണ്ടെങ്കിലും ദേശീയ താൽപര്യം മുൻനിർത്തി സമൂഹത്തിലെ ദുർബലരുടെയും പാവ​െപ്പട്ടവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും ​പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiwomen safety
News Summary - modi women safety
Next Story