മോദിയുടേത് ഹിറ്റ്ലർ ഭരണം, ഹിറ്റ്ലറിനെ പോലെ തന്നെയാകും മരണവും -സുബോധ് കാന്ത് സഹായ്
text_fieldsന്യൂഡൽഹി: മോദിയുടേത് അഡോൾഫ് ഹിറ്റ്ലറിന്‍റെ ഭരണം പോലെയാണെന്നും ഇത് പിന്തുടർന്നാൽ ഹിറ്റ്ലറിനെ പോലെ തന്നെയാകും മരണവും എന്നും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുവുമായ സുബോധ് കാന്ത് സഹായ്. അഗ്നിപഥ് പദ്ധതിക്കെതിരെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിനിടെയാണ് സുബോധ് കാന്ത് വിമർശനം ഉന്നയിച്ചത്.
'ഇത് കൊള്ളക്കാരുടെ സർക്കാറാണ്. നരേന്ദ്ര മോദി ഒരു ഏകാധിപതിയെ പോലെയാണ് ഭരിക്കുന്നതും. ഹിറ്റ്‍ലറിനെയും മറികടന്നിരിക്കുകയാണ് മോദി. ഇത് തുടർന്നാൽ ഹിറ്റ്ലറിനെ പോലെയാകും മരണവും' -സുബോധ് പറഞ്ഞു.
എന്നാൽ, മറ്റ് കോൺഗ്രസ് നേതാക്കളും അനുയായികളും ഈ വിമർശനത്തെ പിന്താങ്ങിയില്ല. കോൺഗ്രസ് എപ്പോഴും മോദി സർക്കാറിന്‍റെ ഏകാധിപത്യ മനോഭാവത്തിനും ജനവിരുദ്ധ നയങ്ങൾക്കും എതിരായിരിക്കുമെന്നും എന്നാൽ അനാവശ്യ പരാമർശങ്ങൾ ഉയർത്തില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
സൈന്യത്തിന്‍റെ വിശ്വാസ്യത തകർക്കുന്നതും യുവാക്കൾക്ക് ഗുണം ചെയ്യാത്തതുമായ അഗ്നിപഥ് പദ്ധതിക്കും, ഇപ്പോൾ രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തിനും എതിരെയാണ് ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

