മോദി വരും പോകും; എന്നാൽ രാജ്യം ശാശ്വതമായിരിക്കും
text_fieldsന്യൂഡല്‍ഹി: മോദി വരികയും പോവുകയും ചെയ്യും എന്നാല്‍, ഇന്ത്യ ശാശ്വതമായി നിലനിൽക്കുമെന്നും നമ്മുടെ സംസ്കാരം അനശ്വരമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിെൻറ 50ാം എപ്പിസോഡിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കര്‍താര്‍പൂര്‍ ഇടനാഴി ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചത് സുപ്രധാനമായ ചുവടുവെപ്പാണ്. ഇതിലൂടെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ പാകിസ്താനിലെ കര്‍താര്‍പൂരിലേക്ക് പോകാനും ഗുരു നാനാക്കിെൻറ പുണ്യസ്ഥലം സന്ദര്‍ശിക്കാനും കഴിയുമെന്നും മോദി വ്യക്തമാക്കി.
മന്‍ കി ബാത്തിൽ രാഷ്ട്രീയം കൊണ്ടുവരരുതെന്ന് തീരുമാനെമടുത്തിരുന്നു. അത് ഇത്രയും കാലം മുന്നോട്ടു കൊണ്ടുപോകാനായി. തന്നെയോ തെൻറ സര്‍ക്കാരിനെയൊ പുകഴ്ത്താന്‍ മൻ കി ബാത്തിനെ ഉപയോഗിച്ചിട്ടില്ല. തീരുമാനത്തോട് നീതി പുലര്‍ത്താനുള്ള ഉൗര്‍ജം തനിക്ക് ലഭിച്ചത് ജനങ്ങളില്‍ നിന്നാണെന്നും മോദി പറഞ്ഞു.
മന്‍ കി ബാത്ത് ജനങ്ങളിലേക്ക് എത്തിച്ച മാധ്യമങ്ങള്‍ക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല.