മോദി ദുർബലനായ പ്രധാനമന്ത്രി -രാഹുൽ
text_fieldsന്യൂഡൽഹി: യു.എസ് സന്ദർശനത്തിൽ എച്ച്1ബി വിസ വിഷയം ഉന്നയിക്കുന്നതിൽ പരാജയപ്പെട്ട നരേന്ദ്ര മോദി ദുർബലനായ പ്രധാനമന്ത്രിയാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യൻ സാേങ്കതിക വിദഗ്ധർക്ക് ഏറെ തൊഴിൽസാധ്യത തുറക്കുന്ന എച്ച്1ബി വിസ അനുവദിക്കുന്നതിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. യു.എസ് സന്ദർശന വേളയിൽ മോദി ഇക്കാര്യത്തിൽ അനുകൂല തീരുമാനത്തിന് ശ്രമിക്കുമെന്നാണ് ഏവരും കരുതിയത്. എന്നാൽ, വിഷയത്തിൽ പ്രധാനമന്ത്രി നിശ്ശബ്ദത പാലിക്കുകയാണുണ്ടായതെന്ന് രാഹുലിെൻറ ഒാഫിസ് ട്വിറ്റർ സന്ദേശത്തിൽ കുറ്റപ്പെടുത്തി.
ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ സയ്യിദ് സ്വലാഹുദ്ദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച വേളയിൽ യു.എസ് അധികൃതർ കശ്മീരിന് നൽകിയ തെറ്റായ വിശേഷണത്തോട് വിദേശ മന്ത്രാലയം പ്രതികരിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു. ‘ഇന്ത്യൻ അധീനതയിലുള്ള ജമ്മു ആൻഡ് കശ്മീർ’ എന്നായിരുന്നു ആ വിശേഷണമെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തതായും കുറിപ്പിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
