Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി തരംഗം...

മോദി തരംഗം അവസാനിച്ചു; ഇനി രാഹുലി​െൻറ നാളുകൾ– ശിവസേന എം.പി

text_fields
bookmark_border
sanjay
cancel

ന്യൂഡൽഹി: മോദി തരംഗം രാജ്യത്ത്​ അവസാനിച്ചു​വെന്ന്​ ശിവസേന എം.പി സഞ്ജയ്​ റൗട്ട്​. കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്​ രാജ്യത്തെ നയിക്കാൻ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്​.ടി നടപ്പാക്കിയതിനെതിരാണ്​ ഗുജറാത്തിലെ ജനങ്ങൾ. ഇതുമൂലം ഡിസംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പപ്പുവെന്ന്​ വിളിച്ച്​ രാഹുലിനെ കളിയാക്കുന്നത്​ തെറ്റാണ്​. ജനങ്ങളാണ്​ രാജ്യത്തെ ഏറ്റവും വലിയ രാഷ്​ട്രീയ ശക്​തി. ഇവർ വിചാരിച്ചാൽ ആരെ വേണമെങ്കിലും പപ്പുവാക്കാമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ 2014ലെ തെരഞ്ഞെടുപ്പ്​ വിജയം ചൂണ്ടിക്കാട്ടിയായിരുന്നു ശിവസേന എം.പിയുടെ പ്രതികരണം.

എൻ.ഡി.എയിലെ ഘടകകക്ഷിയാണെങ്കിലും ബി.ജെ.പിക്കെതിരെ കടുത്ത വിമർശനങ്ങളാണ്​ ശിവസേന ഉന്നയിക്കുന്നത്​. പാർട്ടിയുടെ മുഖപത്രമായ സാമ്​നയിലെ ലേഖനങ്ങളിലൂടെയാണ്​ ബി.ജെ.പിക്കെതിരെ ശിവസേന വിമർശനങ്ങൾ ഉന്നയിക്കുന്നത്​. ഗുജറാത്തിൽ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ സേന എം.പിയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivsenamalayalam newssanjay rautBJPBJP
News Summary - Modi wave faded, Rahul Gandhi capable of leading country: Sena MP Sanjay Raut–India news
Next Story