ചോദ്യങ്ങൾ ഉന്നയിക്കാതിരിക്കാൻ യുവജനങ്ങൾ റീലുകൾ നിർമിക്കുന്നതിൽ മുഴുകണമെന്ന് മോദി ആഗ്രഹിക്കുന്നു -രാഹുൽ
text_fieldsപട്ന: വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴിൽ എന്നിവയിൽ സർക്കാറിന്റെ പോരായ്മകൾ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ ഇന്ത്യയിലെ യുവജനങ്ങൾ സോഷ്യൽ മീഡിയ റീലുകൾ സൃഷ്ടിക്കുന്നതിൽ മുഴുകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ബിഹാറിലെ ഔറംഗാബാദിലും ഗയയിലും നടന്ന തുടർച്ചയായ റാലികളിൽ, ഡിജിറ്റൽ യുഗത്തിൽ പ്രധാനമന്ത്രി ഒരു പുതിയ തരം ‘ആസക്തി’ വളർത്തുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ആരോപിച്ചു.
‘റീലുകൾ നിർമിക്കുന്നതിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നിങ്ങൾ അടിമപ്പെടണമെന്ന് മോദി ആഗ്രഹിക്കുന്നു.... 21-ാം നൂറ്റാണ്ടിലെ പുതിയ ആസക്തിയാണിത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നിവയെക്കുറിച്ചുള്ള അവരുടെ പ്രശ്‌നങ്ങൾക്ക് തന്റെ സർക്കാറിനെ ഉത്തരവാദപ്പെടുത്താതിരിക്കുന്നത് ഉറപ്പാക്കുന്നതിനാണ് അദ്ദേഹം അത്തരമൊരു സാഹചര്യം ആഗ്രഹിക്കുന്നതെന്നും’ രാഹുൽ പറഞ്ഞു.
ബിഹാറിൽ മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വോട്ട് മോഷ്ടിച്ചതായും കോൺഗ്രസ് എം.പി ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന് ഭയന്ന് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ കൃത്രിമത്വം കാണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാറും നരേന്ദ്ര മോദിയും ഈ സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിലില്ലായ്മ സമ്മാനിച്ചു. ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ച അർഹരായ ദരിദ്രരായ വിദ്യാർഥികൾക്ക് അവരുടെ അർഹത നിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

