Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രി...

പ്രധാനമന്ത്രി മലേഷ്യയിൽ; ആറ് സുപ്രധാന കരാറുകളിൽ ഒപ്പു വെച്ച് ഇരുരാജ്യങ്ങളും

text_fields
bookmark_border
പ്രധാനമന്ത്രി മലേഷ്യയിൽ; ആറ് സുപ്രധാന കരാറുകളിൽ ഒപ്പു വെച്ച് ഇരുരാജ്യങ്ങളും
cancel
Listen to this Article

ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തി മലേഷ്യയുമായി ആറ് സുപ്രധാന കരാറുകളിൽ ഒപ്പു വെച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനൊപ്പം നടത്തിയ പത്രക്കുറിപ്പിൽ മലേഷ്യയുടെ വിദ്യാഭ്യാസം, സാഹിത്യം, മാധ്യമം, സാസ്കാരിക ജീവിതം എന്നിവയിലെ തമിഴിന്‍റെ ശക്തമായ സ്വാധീനം ഇരുരാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് മോദി പറഞ്ഞു.

കഴിഞ്ഞ വർഷം മലേഷ്യയിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ തനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും എന്നാൽ അടുത്ത വർഷം ആദ്യം തന്നെ താൻ രാജ്യം സന്ദർശിക്കുമെന്ന് വാക്ക് നൽകിയിരുന്നുവെന്നും മോദി പറഞ്ഞു. പ്രതിനിധി തല ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി പ്രധാന സുരക്ഷാ മേഖലകളിൽ സഹകരണം ശക്തമാക്കുമെന്ന് പറഞ്ഞു.

ഭീകര വിരുദ്ധ പ്രവർത്തനങ്ങളിലും എ.ഐ സാങ്കേതിക വിദ്യക്ക് പുറമേ സെമികണ്ടക്ടർ മേഖലയിലും സഹകരണം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സാമ്പകത്തിക വളർച്ചയെ പ്രശംസിച്ച മലേഷ്യൻ പ്രധാനമന്ത്രി കൂടുതൽ മേഖലയിൽ സഹകരണം വ്യാപിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ പ്രശംസിച്ചു.

ഇരു രാജ്യങ്ങളും ധാരണാ പത്രത്തിൽ ഒപ്പു വെച്ച മേഖലകൾ

  • ഓഡിയോ-വിഷ്വൽ പ്രൊഡക്ഷൻ
  • ദുരന്ത നിവാരണം
  • അഴിമതിക്കെതിരായ പോരാട്ടം
  • ഐക്യരാഷ്ട്ര സഭയുടെ സമാധാന പാലനം
  • സെമി കണ്ടക്ടർ

ഇവക്ക് പുറമെ നാലു പ്രധാന രേഖകൾ കൂടി സമർപ്പിച്ചു

  • മലേഷ്യയിലെ ഇന്ത്യൻ പൗരൻമാരുടെ സാമൂഹ്യ സുരക്ഷയെക്കുറിച്ചുള്ള മെമ്മൊറാണ്ടം.
  • തൊഴിൽ പരിശീലനം, വിദ്യാഭ്യാസം എന്നിവയിൽ സഹകരണം.
  • സുരക്ഷാ സഹകരണം സംബന്ധിച്ച കുറിപ്പുകളുടെ കൈമാറ്റം.
  • ആരോഗ്യ മേഖലയിലെ സഹകരണം സംബന്ധിച്ച കുറിപ്പുകളുടെ കൈമാറ്റം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModimalesiaIndia NewsIndia
News Summary - modi visited malesia
Next Story