Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra modi
cancel
Homechevron_rightNewschevron_rightIndiachevron_right'ജനാധിപത്യത്തി​െൻറ...

'ജനാധിപത്യത്തി​െൻറ ഉത്സവത്തിൽ എല്ലാവരും പങ്കാളികളാകണം' -ബിഹാറിലെ ജനങ്ങളോട്​ മോദി

text_fields
bookmark_border

പട്​ന: കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ ബിഹാറിലെ ജന​ങ്ങളോട്​ 'ജനാധിപത്യത്തി​െൻറ ഉത്സവ'ത്തി​ൽ പ​ങ്കെടുത്ത്​ വോട്ട്​ രേഖപ്പെടുത്തണമെന്ന്​​ ​പ്രധാനമന്ത്രി ​നരേന്ദ്രമോദി. േവാട്ട്​ ​െചയ്യാനെത്ത​ു​േമ്പാൾ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും നിർബന്ധമായും മാസ്​ക്​ ധരിക്കുകയും വേണമെന്നും മോദി പറഞ്ഞു.

'ബിഹാർ നിയമസഭ തെരഞ്ഞെടു​പ്പിലെ രണ്ടാം ഘട്ട വോ​ട്ടെടുപ്പ്​ ഇന്ന്​ നടക്കും. എല്ലാവരും വോട്ട്​ രേഖപ്പെടുത്തി ജനാധിപത്യത്തി​െൻറ ഉത്സവത്തിൽ പങ്കുചേരണം' -മോദി പറഞ്ഞു.

ബിഹാർ തെരഞ്ഞെടുപ്പ്​ പ്രചരണങ്ങളിൽ സജീവമായിരുന്നു പ്രധാനമന്ത്രി. സം​സ്ഥാ​ന​ത്ത് ഇ​ര​ട്ട എ​ൻ​ജി​ൻ സ​ർ​ക്കാ​റാ​ണെ​ന്നും മ​റു​വ​ശ​ത്ത് സ്വ​ന്തം സിം​ഹാ​സ​നം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ പെ​ടാ​പ്പാ​ടു പെ​ടു​ന്ന ര​ണ്ട് 'യു​വ​രാ​ജാ​ക്ക​ന്മാ​ർ' ആ​ണെ​ന്നു​ം ഞാ​യ​റാ​ഴ്ച മോ​ദി​ പ​രി​ഹസിച്ചിരുന്നു. തേ​ജ​സ്വി​ യാദവിനെ​യും രാ​ഹു​ൽ ഗാ​ന്ധി​യേ​യും പേ​രെ​ടു​ത്ത് പ​റ​യാ​തെ​യാ​യി​രു​ന്നു വി​മ​ർ​ശനം. മോ​ദി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​ര​വും തി​ങ്ക​ളാ​ഴ്ച റാ​ലി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

തൊ​ഴി​ൽ, വ്യ​വ​സാ​യം, താ​ങ്ങു​വി​ല, വി​ള ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി ഒ​ന്നി​നെ​പ്പ​റ്റി​യും ബി.​ജെ.​പി​യോ എ​ൻ.​ഡി.​എ​യോ നി​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്നി​ല്ലെ​ന്നും എ​ന്താ​ണ് അ​വ​രു​ടെ ഭ​ര​ണ​നേ​ട്ട​മെ​ന്ന് ചോ​ദി​ച്ചാ​ൽ ഒ​ന്നു​മി​ല്ലെ​ന്നാ​ണ് മ​റു​പ​ടി​യെ​ന്നും ചി​ദം​ബ​രം പ​റ​ഞ്ഞു. യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ൻ.​ഡി.​എ​ക്കു​വേ​ണ്ടി​യും പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.

മൂ​ന്നു ഘ​ട്ട​മാ​യി ന​ട​ക്കു​ന്ന ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ര​ണ്ടാം ഘ​ട്ടത്തിൽ വോ​ട്ടെടുപ്പ്​​ തുടങ്ങി. ബിഹാര്‍ തിരഞ്ഞെടുപ്പ് കൂടാതെ പത്ത് സംസ്ഥാനങ്ങളിലായി 54 നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. 28 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലേക്കാണ്​ രാജ്യം ഉറ്റുനോക്കുന്നത്​. ​കോൺഗ്രസിനും ബി.ജെ.പി​യിലേക്ക്​ കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യക്കും തെരഞ്ഞെടുപ്പ്​ അഭിമാനപ്പോരാട്ടമാണ്​. ഒ​ക്ടോ​ബ​ർ 28ന് ​ആ​ദ്യ​ഘ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ബി​ഹാ​റി​ൽ ന​വം​ബ​ർ ഏ​ഴി​നാ​ണ് മൂ​ന്നാം​ഘ​ട്ടം. ഫ​ലം പ​ത്തി​നും.

ആ​കെ 243 സീ​റ്റി​ൽ 94 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ചൊ​വ്വാ​ഴ്​​ച തെ​ര​ഞ്ഞെ​ടു​പ്പ്. ആ​ർ.​ജെ.​ഡി നേ​താ​വും മ​ഹാ​സ​ഖ്യ​ത്തിെൻറ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​മാ​യ തേ​ജ​സ്വി യാ​ദ​വ് ആ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള പ്ര​ധാ​നി​ക​ളി​ൽ ഒ​രാ​ൾ. ര​ഘോ​പു​ർ ആ​ണ് മ​ണ്ഡ​ലം. 2015ൽ ​ബി.​ജെ.​പി​യി​ലെ സ​തീ​ഷ് കു​മാ​ർ യാ​ദ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി തേ​ജ​സ്വി വി​ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ലാ​ണ് ര​ണ്ടാം ത​വ​ണ​യും ജ​ന​വി​ധി തേ​ടു​ന്ന​ത്. ഇ​ത്ത​വ​ണ​യും സ​തീ​ഷാ​ണ് എ​തി​രാ​ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar Electionfestival of democracy
News Summary - Modi urges people to participate in festival of democracy
Next Story