അജൈവ ഇന്ധന ഉൽപാദനം ഇരട്ടിയിലധികമാക്കും –പ്രധാനമന്ത്രി
text_fieldsയുനൈറ്റഡ് നേഷൻസ്: കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ ആഗോളതലത്തിൽ ഉയർന്നുവരു ന്ന മുന്നേറ്റങ്ങൾക്ക് ഊർജം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ഇന്ത് യയുടെ അജൈവ ഇന്ധന ഉൽപാദനം പ്രഖ്യാപിത ലക്ഷ്യത്തിെൻറ ഇരട്ടിയിലധികമായി വർധിപ്പി ച്ച് 400 ജിഗാവാട്ടിലെത്തിക്കുമെന്ന് ലോക കാലാവസ്ഥ ഉച്ചകോടിയിൽ പ്രധാനമന്ത്രി ഉറപ്പുനൽകി.
പാരിസ് കാലാവസ്ഥ ഉച്ചകോടിയിൽ നടത്തിയ പ്രഖ്യാപനത്തിെൻറ ചുവടുപിടിച്ച്, അജൈവ ഇന്ധന ഉൽപാദനം 175 ജിഗാവാട്ടായി ഉയർത്തുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. അതിെൻറ ഇരട്ടിയേക്കാൾ വലിയ ലക്ഷ്യമാണ് ഇന്ത്യ ഉന്നമിടുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി, കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിന് സമീപനങ്ങളിൽ മാറ്റം വരുത്താനുതകുന്ന ആഗോള മുേന്നറ്റമാണ് ഇക്കാലത്ത് ആവശ്യമെന്നും ചൂണ്ടിക്കാട്ടി.
‘‘കാലാവസ്ഥ വ്യതിയാനംപോലെ ഗുരുതരമായ വെല്ലുവിളിയെ അതിജീവിക്കാൻ ഇപ്പോൾ നമ്മൾ ചെയ്യുന്നതൊന്നും മതിയാകില്ല. അതിനെ ചെറുക്കാൻ വിവിധ രാജ്യങ്ങൾ വ്യത്യസ്തങ്ങളായ ശ്രമങ്ങൾ നടത്തുന്നുണ്ട്. വിദ്യാഭ്യാസം മുതൽ മൂല്യങ്ങൾ വരെയും ജീവിതരീതി മുതൽ വികസന തത്ത്വങ്ങൾ വരെയും എല്ലാറ്റിലും സമഗ്രമായ സമീപനമാണ് ആവശ്യം.
ഇതേക്കുറിച്ച് സംസാരിച്ചുനിൽക്കാനുള്ള സമയം കഴിഞ്ഞു. ലോകം ഇനി പ്രവർത്തിച്ചുകാട്ടുകയാണ് വേണ്ടത്’’ -യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് സംഘടിപ്പിച്ച ഉച്ചകോടിയിൽ ലോക നേതാക്കളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 2022ഓടെ അജൈവ ഇന്ധന ഉൽപാദനത്തിൽ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുകയാണ് ഇന്ത്യയുടെ ഉന്നമെന്നും അദ്ദേഹം പറഞ്ഞു.
ഹ്യൂസ്റ്റനിൽ ‘ഹൗഡി മോദി’ പരിപാടിക്കു പിന്നാലെയാണ് കാലാവസ്ഥ ഉച്ചകോടിയിൽ സംബന്ധിക്കാൻ പ്രധാനമന്ത്രി യു.എന്നിലെത്തിയത്. നേരത്തേ, പരിപാടിയിൽ സംബന്ധിക്കില്ലെന്നറിയിച്ചിരുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അപ്രതീക്ഷിതമായി കാലാവസ്ഥ ഉച്ചകോടിയിൽ അൽപസമയം സംബന്ധിച്ചു. എന്നാൽ, അദ്ദേഹം ഉച്ചകോടിയിൽ സംസാരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
