Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയുടെ...

മഹാരാഷ്​ട്രയുടെ വികസനത്തിൽ കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ട്​ -ശിവസേന

text_fields
bookmark_border
udav-thakre
cancel

മുംബൈ: മഹാരാഷ്​ട്രയുടെ വികസനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാറിനും ഉത്തരവാദിത്തമുണ്ട െന്ന്​ ശിവസേന. സാമ്​നയിലെഴുതിയ മുഖപ്രസംഗത്തിലാണ്​ സേനയുടെ പരാമർശം. ഫഡ്​നാവിസ്​ സർക്കാറി​​​െൻറ തെറ്റുകൾ തിരുത്തുന്നതിനാണ്​ സർക്കാറി​​​െൻറ പ്രഥമ പരിഗണനയെന്നും സാമ്​ന മുഖപ്രസംഗത്തിൽ വ്യക്​തമാക്കുന്നു.

മഹാരാഷ്​ട്രയിലെ കർഷകർക്കുള്ള ക്ഷേമപദ്ധതി കേന്ദ്രസർക്കാറിൽ നിന്നാണ്​ വരേണ്ടത്​. ശിവസേനയും ബി.ജെ.പിയും തമ്മിൽ പ്രശ്​നങ്ങളുണ്ടെങ്കിലും മോദിയും ഉദ്ധവ്​ താക്കറെയും സഹോദരൻമാരെ പോലെയാണ്​. അതുകൊണ്ട്​ മഹാരാഷ്​ട്രയെ സഹായിക്കാനുള്ള ബാധ്യത മോദിക്കുണ്ടെന്ന്​ ശിവസേന ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രസർക്കാറിന്​ ഏറ്റവും കൂടുതൽ പണം നൽകുന്നത്​ മഹാരാഷ്​ട്രയാണ്​. ഇന്ത്യൻ സമ്പദ്​വ്യവസ്ഥ മുംബൈയെ ആശ്രയിച്ചാണ്​ കഴിയുന്നത്​. രാജ്യത്ത്​ ഏറ്റവും കൂടുതൽ തൊഴിൽ പ്രദാനം ചെയ്യുന്ന നഗരം മുംബൈയാണ്​. അതുകൊണ്ട്​ കേന്ദ്രസർക്കാർ മഹാരാഷ്​ട്രക്ക്​ അർഹിക്കുന്ന പ്രാധാന്യം നൽകണമെന്ന്​ ശിവസേന ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivasenasamnaUddhav Thackeraymalayalam newsindia news
News Summary - Modi, Uddhav Thackeray like brothers, Centre-India news
Next Story