Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാറിൽ ഒരേസമയം രണ്ട് കുതിരകളെ ഓടിക്കുന്നു; മോദിക്കെതിരെ ഉവൈസി

text_fields
bookmark_border
എൽ.ജെ.പിയെ വിമർശിക്കാൻ മോദി തയാറല്ല
ബിഹാറിൽ ഒരേസമയം രണ്ട് കുതിരകളെ ഓടിക്കുന്നു; മോദിക്കെതിരെ ഉവൈസി
cancel

ഹൈദരാബാദ്: ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ ചിരാഗ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടിയെ കുറിച്ച് പരാമർശം നടത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. ഒരേസമയം രണ്ട് കുതിരകളെ ഓടിക്കാൻ ശ്രമിക്കുന്ന മോദി, അതിൽ ഒരെണ്ണത്തിൽ ബിഹാർ ഭരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഉവൈസി ട്വീറ്റ് ചെയ്തു.

റാലിയിൽ പ്രധാനമന്ത്രി എൽ.ജെ.പിയെ കുറിച്ച് പരാമർശിച്ചില്ല. 19 ലക്ഷം ജോലികൾ വാഗ്ദാനം ചെയ്ത് അദ്ദേഹം ഒരു തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. ബിഹാറിൽ തങ്ങളുടെ മുഖ്യമന്ത്രിയെ ബി.ജെ.പി ആഗ്രഹിക്കുന്നു. നിതീഷ് കുമാർ വിരമിക്കുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണിത്. ഇതാണ് ബി.ജെ.പിയുടെയും ആർ‌.എസ്‌.എസിന്‍റെയും പദ്ധതിയെന്നും അസദുദ്ദീൻ ഒവൈസി ചൂണ്ടിക്കാട്ടി.

ബിഹാറിൽ എൻ.ഡി.എ ബന്ധം അവസാനിപ്പിച്ച എൽ.ജെ.പിയും ചിരാഗ് പാസ്വാനും തെരഞ്ഞെടുപ്പിൽ ഒറ്റക്കാണ് മൽസരിക്കുന്നതെങ്കിലും നരേന്ദ്ര മോദിയെ വിമർശിക്കാൻ തയാറായിട്ടില്ല. എൽ.ജെ.പി പിന്തുണയോടെ ബി.ജെ.പി സർക്കാർ അധികാരത്തിൽ വരുമെന്ന് അവകാശവാദവും ചിരാഗ് പാസ്വാൻ ഉയർത്തുന്നു.

നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്നും മോദിയിലാണ് വിശ്വാസമെന്നും ചിരാഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story