Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഈ രാജ്യത്തെ...

'ഈ രാജ്യത്തെ ഒന്നാക്കി'; സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ നെഹ്​റുവിനെ പേരെടുത്ത്​ പ്രശംസിച്ച്​ മോദി

text_fields
bookmark_border
modi
cancel

ന്യൂഡൽഹി: രാജ്യത്തി​​െൻറ 75ാം സ്വാതന്ത്ര്യ ദിനത്തിൽ ജനങ്ങളെ അഭിമുഖീകരിക്കവേ രാഷ്​ട്ര നേതാക്കളെ പ്രശംസിച്ച്​ നരേന്ദ്ര മോദി. രാജ്യത്തെ ഒന്നാക്കിയതിനും ദിശാബോധം നൽകിയതിനും ജവർഹർ ലാൽ നെഹ്​റുവിനെയും സർദാർ വല്ലഭായ്​ പ​ട്ടേലിനെയും മോദി പ്രശംസിച്ചു.

''ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്​റുജിയും സർദാർ​പ​ട്ടേലുമാണ്​ ഈ രാജ്യത്തെ ഒന്നാക്കിയത്​. അംബേദ്​കർ ഈ രാജ്യത്തി​െൻറ ഭാവി വഴി കാണിച്ചു. ഈ രാജ്യം ഇവരോടെല്ലാം കടപ്പെട്ടിരിക്കും'' -സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മോദി പറഞ്ഞു.

75ാം സ്വാതന്ത്ര്യദിനത്തിൽ നൂറ്​ ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അടിസ്​ഥാന സൗകര്യ വികസനങ്ങളിൽ ഊന്നൽ നൽകുന്നതാകും പദ്ധതി.

'വരും ദിവസങ്ങളിൽ പി.എം ഗതിശക്തി പദ്ധതി ആരംഭിക്കും. 100 ​ലക്ഷം േകാടിയുടെ പദ്ധതിയിലൂടെ സമഗ്ര അടിസ്​ഥാന സൗകര്യ വികസന പദ്ധതി നടപ്പിലാക്കും. കൂടാതെ നമ്മുടെ സമ്പദ്​വ്യവസ്​ഥയിലേക്ക്​ ഒരു സംയോജിത പാത തുറക്കുകയും ചെയ്യും' -മോദി പറഞ്ഞു.

പ്രദേശിക നിർമാതാക്കളെ ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്​തരാക്കുന്നതാകും ഗതി ശക്തി പദ്ധതി. ഭാവിയിൽ സാമ്പത്തിക മേഖലകളുടെ സാധ്യതകൾ വർധിപ്പിക്കും. യുവാക്കൾക്ക്​ തൊഴിലിനോടൊപ്പം അടിസ്​ഥാന വികസനവും സാധ്യമാകും -മോദി പറഞ്ഞു.

സ്വാത​ന്ത്ര്യദിനത്തിന്‍റെ നൂറാം വാർഷികത്തോട്​ അടുക്കു​േമ്പാൾ ആത്മനിർഭർ ഭാരത്​ കെട്ടി​പ്പടുത്തതിന്‍റെ ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞുവെന്ന്​ ഞങ്ങൾക്ക് ​ഉറപ്പുവരുത്താൻ കഴിയണമെന്നും മോദി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal Nehru
News Summary - modi Tribute to Nehru
Next Story