മോദിക്ക് വാക്സിൻ ഡോസ്, ജനങ്ങൾക്ക് 'വിലക്കയറ്റ' ഡോസ് -കോൺഗ്രസ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തപ്പോൾ ജനങ്ങൾക്ക് വിലക്കയറ്റ കുത്തിവെപ്പ് നൽകിയെന്ന് കോൺഗ്രസ്. പാചകവാതക വില വർധിപ്പിച്ചതിനെതിരെയായിരുന്നു പ്രതികരണം.
പ്രധാനമന്ത്രി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചു. അതേസമയം തന്നെ പൊതുജനങ്ങൾക്കും ബി.ജെ.പി സർക്കാർ കുത്തിവെപ്പ് നൽകി. എല്ലാ ഉൽപ്പന്നങ്ങൾക്കും വില വർധിപ്പിച്ചുകൊണ്ടുള്ള കുത്തിവെപ്പാണ് അതെന്നും കോൺഗ്രസ് വക്താവ് ജയ്വീർ െഷർഗിൽ പറഞ്ഞു.
വർധിച്ചുവരുന്ന ജി.ഡി.പി (ഗ്യാസ്, ഡീസൽ പെട്രോൾ വില) ഇപ്പോൾ മഹത്തായ കവർച്ച എന്ന രീതിയിൽ തരംതിരിക്കാമെന്നും ജയ്വീർ കൂട്ടിച്ചേർത്തു.
രണ്ടുമാസത്തിനിടെ ആറാംതവണയാണ് രാജ്യത്ത് പാചകവാതക വില ഉയർത്തുന്നത്. ഗാർഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 100 രൂപയുമാണ് തിങ്കളാഴ്ച വർധിപ്പിച്ചത്. രണ്ടുമാസത്തിനിടെ 225 രൂപയാണ് പാചകവാതകത്തിന് വർധിപ്പിച്ചത്.

