Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി ഇന്ന്...

മോദി ഇന്ന് ഫ്രാ​ൻ​സി​ലേ​ക്ക്; അബൂദബി വഴി മടക്കം

text_fields
bookmark_border
narendra modi
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ്യാ​ഴാ​ഴ്ച ഫ്രാ​ൻ​സി​ലേ​ക്ക്. മ​ട​ക്ക​യാ​ത്ര​യി​ൽ 15ന്​ ​അ​ബൂ​ദ​ബി​യി​ൽ. 26 റ​ഫാ​ൽ പോ​ർ വി​മാ​ന​ങ്ങ​ളും ര​ണ്ട്​ സ്​​കോ​ർ​പീ​ൻ അ​ന്ത​ർ​വാ​ഹി​നി​ക​ളും വാ​ങ്ങു​ന്ന​ത​ട​ക്കം​ സു​പ്ര​ധാ​ന പ്ര​തി​രോ​ധ ഇ​ട​പാ​ടു​ക​ൾ മോ​ദി​യു​ടെ ഫ്രാ​ൻ​സ്​ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​ന്ത്യ​യി​ൽ വി​മാ​ന എ​ൻ​ജി​ൻ സം​യു​ക്ത​മാ​യി നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചേ​ക്കും. മ​ഹാ​രാ​ഷ്ട്ര​യി​ലെ ​ജ​യ്താ​പു​രി​ൽ 1650 മെ​ഗാ​വാ​ട്ട്​ ആ​ണ​വോ​ർ​ജ നി​ല​യം നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ ച​ർ​ച്ച​ക​ളും ഉ​ണ്ടാ​വും.

ഫ്ര​ഞ്ച്​ പ്ര​സി​ഡ​ന്‍റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന മോ​ദി, ബാ​സ്റ്റി​ലെ ദി​ന പ​രേ​ഡി​ലെ വി​ശി​ഷ്ടാ​തി​ഥി​യാ​ണ്. ഫ്രാ​ൻ​സി​ൽ നി​ന്ന്​ നേ​​ര​ത്തെ ഇ​ന്ത്യ വാ​ങ്ങി​യ 36ൽ ​മൂ​ന്ന്​ റ​ഫാ​ൽ പോ​ർ​വി​മാ​ന​ങ്ങ​ളും പ​രേ​ഡി​നൊ​പ്പ​മു​ള്ള വ്യോ​മാ​ഭ്യാ​സ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കും. സു​ര​ക്ഷ, ആ​ണ​വോ​ർ​ജ സാ​​ങ്കേ​തി​ക വി​ദ്യ, സൈ​ബ​ർ സു​ര​ക്ഷ എ​ന്നി​വ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​ധാ​ന ച​ർ​ച്ച വി​ഷ​യ​ങ്ങ​ളാ​ണ്.

പാ​രി​സി​ൽ നി​ന്ന്​ 15ന്​ ​അ​ബൂ​ദ​ബി​യി​ലെ​ത്തു​ന്ന ന​രേ​ന്ദ്ര മോ​ദി യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സ​യി​ദ്​ അ​ൽ ന​ഹ്​​യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഊ​ർ​ജം, ഭ​ക്ഷ്യ​സു​ര​ക്ഷ, സാ​മ്പ​ത്തി​ക സാ​​ങ്കേ​തി​ക വി​ദ്യ, പ്ര​തി​രോ​ധം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലെ സ​ഹ​ക​ര​ണം ച​ർ​ച്ച ചെ​യ്യും. സെ​പ്റ്റം​ബ​റി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​യി​ൽ പ്ര​ത്യേ​കാ​തി​ഥി​യാ​ണ്​ യു.​എ.​ഇ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modifrancevisits
News Summary - Modi to France on thursday-Returns via Abu Dhabi
Next Story