രാഷ്ട്രീയ പ്രതിസന്ധിക്കിടെ വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിൽ പങ്കെടുത്തതിന് ഗെഹ് ലോട്ടിന് നന്ദിയറിയിച്ച് മോദി
text_fieldsജയ്പുർ: വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തതിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലും സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളിൽ ഉത്സാഹം കാണിച്ച് റെയിൽവേ പരിപാടിയിൽ പങ്കെടുത്ത ഗെഹ് ലോട്ട്ജിക്ക് പ്രത്യേക നന്ദി അറിയിക്കുന്നു’ എന്നായിരുന്നു മോദിയുടെ പ്രശംസ. രാജസ്ഥാനിലെ പ്രഥമ വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ഓൺലൈനായി നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം, മോദിയുടെ വാക്കുകൾ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ളവയാണെന്ന് ഗെഹ് ലോട്ട് പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

