യു.പിയിൽ മോദിക്ക് ക്ഷേത്രം പണിയുന്നു
text_fieldsമീറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഉത്തർ പ്രദേശിൽ ക്ഷേത്രം പണിയുന്നു. മീറത്ത് -കർണാൽ ഹൈവേയിൽ ശർധാന മേഖലയിലാണ് 10 കോടി രൂപ ചെലവിൽ ക്ഷേത്രം നിർമിക്കുക. 100 അടി ഉയരമുള്ള മോദിയുടെ ലോഹപ്രതിമയാണ് ഇവിടെ പ്രതിഷ്ഠിക്കുന്നത്. ഒക്ടോബർ 23ന് നടക്കുന്ന തറക്കല്ലിടൽ ചടങ്ങിലേക്ക് മുതിർന്ന ബി.ജെ.പി നേതാക്കൾക്ക് ക്ഷണമുണ്ട്.
മോദിയുടെ അടുത്ത അനുയായിയും ജലസേചന വകുപ്പ് റിട്ട. അസിസ്റ്റൻറ് എൻജിനീയറുമായ ജെ.പി. സിങ്ങാണ് ക്ഷേത്രം നിർമിക്കുന്നത്. അന്തർദേശീയ സമൂഹത്തിന് മുന്നിൽ രാജ്യത്തിെൻറ യശസ്സ് ഉയർത്തുന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് പ്രത്യുപകാരമാണിതെന്ന് സിങ് പറഞ്ഞു. ക്ഷേത്രത്തിൽ മഹാവിഷ്ണുവിെൻറയും ലക്ഷ്മി ദേവിയുടെയും പ്രതിഷ്ഠയുമുണ്ടാകും. പദ്ധതിക്കായി ഭൂമിയും പണവും കണ്ടെത്തി.
നിർമാണത്തിനും പരിപാലനത്തിനുമായി രൂപവത്കരിക്കുന്ന ട്രസ്റ്റിെൻറ രജിസ്ട്രേഷൻ നടപടി പൂർത്തിയായി. എന്നാൽ, ട്രസ്റ്റിനെക്കുറിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ജെ.പി. സിങ് തയാറായില്ല. നിലവിൽ മോദിയുടെ പേരിൽ രാജ്കോട്ടിൽ ക്ഷേത്രമുണ്ട്.
2015ൽ തുറന്ന ഇൗ ക്ഷേത്രത്തിൽ മോദിയുടെ പ്രതിഷ്ഠയിൽ സ്ഥിരം പ്രാർഥനകൾ നടക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരിലും തെലങ്കാനയിലെ മല്ല്യാലിൽ ക്ഷേത്രമുണ്ട്. അവിടെ ‘സോണിയ ദേവി’യുടെ പ്രതിഷ്ഠയും ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ ചിത്രങ്ങളും ആരാധിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
