Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനയിക്കാൻ ഇവർ

നയിക്കാൻ ഇവർ

text_fields
bookmark_border
നയിക്കാൻ ഇവർ
cancel

ന്യൂഡൽഹി: പുതുതായി അധികാരമേറ്റ മോദി സർക്കാർ മന്ത്രിസഭയിൽ 25 കാബിനറ്റ്​ മന്ത്രിമാർ, ഒമ്പത്​ സഹ മന്ത്രിമാർ (സ് വതന്ത്ര ചുമതല), 24 സഹ മന്ത്രിമാരുമാണുള്ളത്​. ഇത്തവണ ആറ്​ വനിതാ മന്ത്രിമാരുണ്ടെന്നതും പ്രത്യേകതയാണ്​. കഴിഞ്ഞ മന് ത്രിസഭയിലെ പ്രധാന സാന്നിധ്യമായിരുന്ന അരുൺ ജെയ്​റ്റ്​ലി, സുഷമാ സ്വരാജ്​ എന്നിവർ ഇത്തവണ മന്ത്രിസഭയിലില്ലെന്ന ത്​ ശ്രദ്ദേയമാണ്​.

◉ കാബിനറ്റ്​ മ​ന്ത്രി​മാ​ർ
ന​രേ​ന്ദ്ര മോ​ദി
രാ​​ജ്​​​നാ​​ഥ്​ സി​​ങ്​ < br /> അ​​മി​​ത്​ ഷാ
​നി​​ധി​​ൻ ഗ​​ഡ്​​​ക​​രി
ഡി.​​വി. സ​​ദാ​​ന​​ന്ദ ഗൗ​​ഡ
നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ൻ
രാം​​വി​​ലാ​​സ്​ പാ​​സ്വ​ാ​​ൻ
ന​​രേ​​ന്ദ്ര സി​​ങ്​ ​തോ​​മ​​ർ
​ര​​വി​​ശ​​ങ്ക​​ർ പ്ര​​സാ​​ദ്​
ഹ​​ ർ​​സി​​മ്ര​​ത്​ കൗ​​ർ ബാ​ദ​ൽ
താ​വ​ർ ച​ന്ദ്​ ഗെ​ഹ്​​ലോ​ട്ട്​
ഡോ.​എ​സ്. ജ​യ​ശ​ങ്ക​ർ
ര​​മേ​​ഷ്​ പൊ​​ ഖ്​​​രി​​യാ​​ൽ നി​​ശാം​​ഗ്​
അ​ർ​ജു​ൻ മു​ണ്ട
സ്​​​മൃ​​തി ഇ​​റാ​​നി
ഡോ. ​​ഹ​​ർ​​ഷ്​ വ​​ർ​​ധ​​ൻ
പ്ര ​​കാ​​ശ്​ ജാ​​വ്​​​ദേ​​ക​​ർ
പീ​​യൂ​​ഷ്​ ഗോ​​യ​​ൽ
ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ൻ
മു​ഖ്​​താ​ർ അ​ബ്ബാ​സ ്​ ന​ഖ്​​വി
പ്ര​​ഹ്ലാ​​ദ്​ ജോ​​ഷി
ഡോ. ​മ​ഹേ​ന്ദ്ര നാ​ഥ്​ പാ​ണ്ഡെ
അ​ര​വി​ന്ദ്​ ഗ​ണ​പ​ത്​ സാ​വ​ന്ത്​< br /> ഗി​രി​രാ​ജ്​ സി​ങ്ങ്​
ഗ​ജേ​ന്ദ്ര സി​ങ്ങ്​ ശെ​ഖാ​വ​ത്​

രാജ്​നാഥ്​ സിങ്​

ആ​ർ.​എ​സ്.​എ​ സു​മാ​യി ഉ​റ്റ ബ​ന്ധ​മു​ള്ള മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വ്. നി​ല​വി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി. ബി.​ജെ.​ പി മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ. ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യി​രു​ന ്നു. 2008- 2009ലും ​ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി. 2014 മേ​യ് 26നാ​ണ്​ ആ​ദ്യ മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ ആ​ഭ്യ​ന്ത​ര മ​ ന്ത്രി​യാ​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ച​ന്ദൗ​ളി ജി​ല്ല​യി​ലെ ദ​രി​ദ്ര ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ റാം ​ബ​ദ​ൻ സി ​ങ്ങി​​​െൻറ​യും ഗു​ജ​റാ​ത്തി ദേ​വി​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ചു. കു​ട്ടി​ക്കാ​ലം മു​ത​ലേ ആ​ർ.​എ​സ്.​എ​സ് ശ ാ​ഖ​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ഗോ​ര​ഖ്പു​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ൽ ബി​രു ​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി. ഭാ​ര​തീ​യ ജ​ന​സം​ഘ​ത്തി​​െൻറ മി​ർ​സാ​പു​ര യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യാ​യി രാ​ഷ് ​​ട്രീ​യ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മി​ർ​സാ​പു​രി​ലെ കോ​ള​ജി​ൽ ഭൗ​തി​ക ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യി​രു​ന് നു.

1999ൽ ​കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി, വാ​ജ്‌​പേ​യി മ​ന്ത്രി​സ​ഭ​യി​ൽ കൃ​ഷി​മ​ന്ത്രി തു​ട​ങ്ങി​ യ പ​ദ​വി​ക​ൾ വ​ഹി​ച്ചു. ഭാ​ര്യ: സാ​വി​ത്രി സി​ങ്. ര​ണ്ട്​ ആ​ൺ​മ​ക്ക​ളും ഒ​രു പു​ത്രി​യു​മു​ണ്ട്.

നി​ർ​മ ​ല സീ​താ​രാ​മ​ൻ

ബി.​ജെ.​പി​യു​ടെ ക​ഴി​വു​റ്റ വ​നി​ത നേ​താ​വാ​യും ക​റ​തീ​ര്‍ന്ന മോ​ദി ഭ​ക്ത​യാ​യും ദേ​ ശീ​യ രാ​ഷ്​​ട്രീ​യ​ത്തി​ല്‍ നി​റ​ഞ്ഞു​നി​ല്‍ക്കു​ക​യാ​ണ് മു​ന്‍ ജെ.​എ​ന്‍.​യു വി​ദ്യാ​ര്‍ഥി​നി കൂ​ടി​യാ​യ നി​ര്‍മ​ല സീ​താ​രാ​മ​ന്‍. 1959 ആ​​ഗ​​സ്​​​റ്റ്​ 18ന്​ ​​റെ​​യി​​ൽ​​വേ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​നാ​​യി​​രു​​ന്ന നാ​​രാ​​യ​​ൺ സീ​​താ​​രാ​​മ​െ​​ൻ​​റ​​യും സാ​​വി​​ത്രി​​യു​​ടെ​​യും മ​​ക​ളാ​യി മ​​ധു​​ര​​യി​​ൽ ജ​​നി​ച്ചു. തി​​രു​​ച്ചി​​റ​​പ്പ​​ള്ളി സീ​​താ​​ല​​ക്ഷ്​​​മി രാ​​മ​​സ്വാ​​മി കോ​​ള​​ജി​​ൽ​​നി​​ന്ന്​ സാ​​മ്പ​​ത്തി​​ക ശാ​​സ്​​​ത്ര​​ത്തി​​ൽ ബി​​രു​​ദം. ജെ.​​എ​​ൻ.​​യു​​വി​​ൽ​​നി​​ന്ന്​ മാ​​സ്​​​റ്റ​​ർ ഡി​​ഗ്രി. ജെ.​​എ​​ൻ.​​യു പ​​ഠ​​ന​​കാ​​ല​​ത്തെ സു​​ഹൃ​​ത്താ​​യി​​രു​​ന്ന പ​​ര​​ക​​ല പ്ര​​ഭാ​​ക​​ർ പി​​ന്നീ​​ട്​ ജീ​​വി​​ത​പ​​ങ്കാ​​ളി​​യാ​​യി.

വി​​വാ​​ഹ​​ശേ​​ഷം, പ്ര​​ഭാ​​ക​​റും നി​​ർ​​മ​​ല​​യും ല​​ണ്ട​​നി​​ലേ​​ക്ക്​ പോ​​യി. ല​​ണ്ട​​ൻ സ്​​​കൂ​​ൾ ഒാ​​ഫ്​ ഇ​​ക്ക​​ണോ​​മി​​ക്​​​സി​​ൽ ഗ​​വേ​​ഷ​​ക​​നാ​​യി​​രു​​ന്നു പ്ര​​ഭാ​​ക​​ർ. ആ ​​സ​​മ​​യ​​ത്ത്​ നി​​ർ​​മ​​ല​​യും ബി.​​ബി.​​സി ഉ​​ൾ​​പ്പെ​​ടെ സ്​​​ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ജോ​​ലി ചെ​​യ്​​​തു. 2000ത്തി​നു​ ശേ​​ഷ​​മാ​​ണ്​ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ന രം​​ഗ​​ത്തേ​​ക്ക്​ വ​​രു​​ന്ന​​ത്. 2014ൽ ​​രാ​​ജ്യ​​സ​​ഭ വ​​ഴി പാ​​ർ​​ല​​മെ​​ൻ​​റി​​ൽ; 2017 സെ​​പ്​​​റ്റം​​ബ​​ർ വ​​രെ സ​​ഹ​​മ​​ന്ത്രി. സെ​​പ്​​​റ്റം​​ബ​​ർ മൂ​​ന്നി​​ന്, പ്ര​​തി​​രോ​​ധ വ​​കു​​പ്പ്​ മാ​​ത്ര​​മാ​​യി കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന ആ​​ദ്യ വ​​നി​​ത മ​​ന്ത്രി​​യാ​​യി ച​​രി​​ത്രം സൃ​​ഷ്​​​ടി​​ച്ചു.

നി​തി​ന്‍ ഗ​ഡ്ഗ​രി

1957 മെ​യ്‌ 27 ന് ​ആ​ര്‍എ​സ്എ​സി​ന്‍റെ സ​ജീ​വ പ്ര​വ​ര്‍ത്ത​ക​നാ​യ ജ​യ​റാം രാ​മ​ച​ന്ദ്ര ഗ​ഡ്ക​രി​യു​ടെ​യും ഭാ​നു​താ​യ് ഗ​ഡ്ക​രി​യു​ടെ​യും മ​ക​നാ​യി മ​ഹാ​രാ​ഷ്​​ട്ര​യി​ലെ നാ​ഗ്പൂ​രി​ല്‍ ജ​നി​ച്ച നി​ധി​ൻ ഗ​ഡ്ക​രി എ. ​ബി. വി. ​പി യി​ലും ബി. ​ജെ.​വൈ. എ​മ്മി​ലും രാ​ഷ്ട്രീ​യ​ജീ​വി​തം തു​ട​ങ്ങി. ബി ​ജെ പി ​യു​ടെ അ​നി​ഷേ​ധ്യ നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​യി വ​ള​ര്‍ന്നു.​രാ​ഷ്​​ട്രീ​യ നേ​താ​വെ​ന്ന​തി​ലു​പ​രി ബി​സി​ന​സു​കാ​ര​നാ​യും അ​ദ്ദേ​ഹം തി​ള​ങ്ങി. പ​രി​സ്ഥി​തി സൗ​ഹൃ​ദ വ്യ​വ​സാ​യ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ച്ച ഗ​ഡ്ക​രി ക​ര്‍ഷ​ക​ര്‍ക്കും പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു.

നാ​ഗ്പൂ​ര്‍ യു​നി​വേ​ര്‍സി​റ്റി​യി​ല്‍ നി​ന്നും എ​ല്‍എ​ല്‍ബി യും ​എം​കോ​മും പൂ​ര്‍ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം മ​ഹാ​രാ​ഷ്​​ട്ര ജെ ​പി അ​ധ്യ​ക്ഷ​നാ​യും പി​ന്നീ​ട് പാ​ര്‍ടി ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യും തി​ള​ങ്ങി. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ പി.​ഡ​ബ്ല്യു.​ഡി വ​കു​പ്പു​മ​ന്ത്രി​യാ​യി നേ​ര​ത്തെ ക​ഴി​വു തെ​ളി​യി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന് മോ​ദി മ​ന്ത്രി​സ​ഭ​യി​ല്‍ ഗ​താ​ഗ​ത,-ജ​ല​വി​ഭ​വ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത ചു​മ​ത​ല​യാ​യി​രു​ന്നു. പ്ര​മു​ഖ​ര്‍ പ​ല​രും പു​റ​ത്താ​യ ര​ണ്ടാം മോ​ദി മ​ന്ത്രി​സ​ഭ​യി​ലും അ​ദ്ദേ​ഹം സ്ഥാ​ന​മു​റ​പ്പി​ച്ചി​രി​ക്കു​ന്നു.​ഭാ​ര്യ: കാ​ഞ്ച​ന്‍ ഗ​ഡ്ക​രി. മ​ക്ക​ള്‍: നി​ഖി​ല്‍, സാ​രം​ഗ്, കേ​ത്കി.

സ്‌മൃതി ഇറാനി

കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ തോ​ൽ​പി​ച്ച്​ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​ക​ളി​ൽ ഏ​റ്റ​വും വി.​െ​എ.​പി ആ​യാ​ണ്​ ഇ​ത്ത​വ​ണ മോ​ദി മ​ന്ത്രി​സ​ഭ​യി​ലേ​ക്കു​ള്ള സ്​​മൃ​തി ഇ​റാ​നി​യു​ടെ വ​ര​വ്. പ്ര​ശ​സ്​​ത ഹി​ന്ദി ടെ​ലി​വി​ഷ​ൻ സീ​രി​യ​ൽ താ​ര​മാ​യി​രു​ന്നു സ്​​മൃ​തി. 2003ലാ​ണ്​ ബി.​ജെ.​പി​യി​ൽ ചേ​രു​ന്ന​ത്. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ മ​ഹാ​രാ​ഷ്​​ട്ര യൂ​ത്ത്​ വി​ങ്ങി‍​െൻറ വൈ​സ് പ്ര​സി​ഡ​ൻ​റ്. നി​ല​വി​ല്‍ ബി.​ജെ.​പി​യു​ടെ ദേ​ശീ​യ സെ​ക്ര​ട്ട​റി.

2011മു​ത​ൽ രാ​ജ്യ​സ​ഭാം​ഗം. 2014 ലോ​ക്‌​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ലി​നെ​തി​രെ അ​മേ​ത്തി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. തൊ​ട്ട​ടു​ത്ത വ​ർ​ഷം പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റാ​യി. ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രി​യു​മാ​യി. 2016 ജൂ​ൈ​ല​യി​ൽ കാ​ബി​ന​റ്റ് അ​ഴി​ച്ചു​പ​ണി​യി​ൽ ടെ​ക്സ്‌​റ്റൈ​ൽ​സ് മ​ന്ത്രി​യാ​യി ക​സേ​ര​മാ​റ്റം. സു​ഹൃ​ത്താ​യി​രു​ന്ന സു​ബി​ൻ ഇ​റാ​നി​യു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷ​മാ​ണ് സ്മൃ​തി മ​ൽ​ഹോ​ത്ര എ​ന്ന പ​ഴ​യ പേ​ര് പ​രി​ഷ്‌​ക​രി​ച്ച​ത്. 1976 മാ‌​ർ​ച്ച് 23ന് ​അ​ജ​യ് കു​മാ‌​ർ മ​ൽ​ഹോ​ത്ര​യു​ടെ​യും ശി​ബാ​നി​യു​ടെ​യും മ​ക​ളാ​യി ഡ​ൽ​ഹി​യി​ലാ​ണ്​ ജ​ന​നം. മ​ക്ക​ൾ സൊ​ഹ​ർ ഇ​റാ​നി, സോ​യി​ഷ് ഇ​റാ​നി.

രാം​വി​ലാ​സ്​ പാ​സ്വാ​ൻ

ദേ​ശീ​യ രാ​ഷ്​​ട്രീ​യ​ത്തി​ൽ കാ​റ്റി​ന​നു​സ​രി​ച്ച്​ തൂ​റ്റാ​ന​റി​യു​ന്ന അ​തി​കാ​യ​ൻ. അ​ഞ്ച്​ പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ട രാ​ഷ്​​ട്രീ​യ ജീ​വി​ത​ത്തി​ൽ ​ആ​റു പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ കീ​ഴി​ൽ മ​ന്ത്രി​പ​ദ​വി വ​ഹി​ച്ച അ​പൂ​ർ​വ​ത. അ​റു​പ​തു​ക​ളി​ൽ ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സോ​ഷ്യ​ലി​സ്​​റ്റ്, അ​ടി​യ​ന്ത​രാ​വ​സ്​​ഥ​ക്ക്​ ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​ജി​പു​രി​ൽ​നി​ന്ന്​ റെ​ക്കോ​ഡ്​ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ലോ​ക്​​സ​ഭ​യി​ലെ​ത്തി.1989​ൽ വി.​പി. സി​ങ് മ​ന്ത്രി​സ​ഭ​യി​ൽ തൊ​ഴി​ൽ മ​ന്ത്രി​യാ​യി​ ആ​ദ്യ ഊ​ഴം.

പി​ന്നീ​ട്​ ദേ​വ​ഗൗ​ഡ​യു​ടെ​യും ഐ.​കെ. ഗു​ജ്​​റാ​ളി​െൻറ​യും മ​ന്ത്രി​സ​ഭ​ക​ളി​ൽ അം​ഗ​മാ​യി. വാ​ജ്​​പേ​യി സ​ർ​ക്കാ​റി​ൽ ജ​ന​താ​ദ​ൾ വി​ഘ​ടി​ത വി​ഭാ​ഗം നേ​താ​വാ​യി വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രി​യാ​യ പാ​സ്വാ​ൻ ബാ​ബു ജ​ഗ​ജീ​വ​ൻ റാ​മി​​െൻറ പേ​രി​ൽ സ്വ​ന്ത​മാ​യി ദ​ലി​ത്​ പാ​ർ​ട്ടി രൂ​പ​വ​ത്​​കി​ച്ചു. ഗു​ജ​റാ​ത്ത്​ ക​ലാ​പ​ത്തെ തു​ട​ർ​ന്ന്​ എ​ൻ.​ഡി.​എ സ​ഖ്യം​വി​ട്ട്​ യു.​പി.​എ​യി​ൽ ചേ​ർ​ന്ന പാ​സ്വാ​ൻ മ​ൻ​മോ​ഹ​ൻ സി​ങ്ങി​െൻറ മ​ന്ത്രി​സ​ഭ​യി​ലും അം​ഗ​മാ​യി. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ട പാ​സ്വാ​ൻ ര​ണ്ടാം യു.​പി.​എ മ​ന്ത്രി​സ​ഭ​യി​ൽ അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തോ​ടെ വീ​ണ്ടും ബി.​ജെ.​പി പാ​ള​യ​ത്തി​ലെ​ത്തി.

പീ​യൂ​ഷ് ഗോ​യ​ൽ

ദീ​ര്‍ഘ​കാ​ല​മാ​യി ബി.​ജെ.​പി​യു​ടെ ദേ​ശീ​യ ട്ര​ഷ​റ​റും രാ​ജ്യ​സ​ഭാം​ഗ​വു​മാ​ണ്. ആ​ദ്യ മോ​ദി മ​ന്ത്രി​സ​ഭ​യി​ല്‍ റെ​യി​ൽ​വേ, ക​ല്‍ക്ക​രി തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ കൈ​കാ​ര്യം ചെ​യ്ത ഗോ​യ​ല്‍ ധ​ന​മ​ന്ത്രി ജെ​യ്​​റ്റ്​​ലി അ​വ​ധി​യി​ൽ​പോ​യ സ​മ​യ​ത്ത്​ ധ​ന​കാ​ര്യ വ​കു​പ്പി‍​െൻറ താ​ല്‍ക്കാ​ലി​ക ചു​മ​ത​ല​യും നി​ര്‍വ​ഹി​ച്ചു. മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി വേ​ദ​പ്ര​കാ​ശ് ഗോ​യ​ലി‍​െൻറ​യും ച​ന്ദ്ര​കാ​ന്ത ഗോ​യ​ലി‍​െൻറ​യും മ​ക​നാ​യി 1964 ജൂ​ൺ 13ന് ​മും​ൈ​ബ​യി​ല്‍ ജ​ന​നം.

മും​ബൈ ഡോ​ൺ ബോ​സ്കോ ഹൈ​സ്കൂ​ൾ, മും​ബൈ​യി​ലെ എ​ച്ച്.​ആ​ർ കോ​ള​ജ് ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ്​ ഇ​ക്ക​ണോ​മി​ക്സി​ല്‍ ബി.​കോം, മും​ബൈ ഗ​വ. ലോ ​കോ​ള​ജി​ല്‍നി​ന്നും എ​ൽ​എ​ല്‍.​ബി, ന്യൂ​ഡ​ൽ​ഹി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട്​​സി​ലെ പ​ഠ​ന​ശേ​ഷം ദേ​ശീ​യ​ത​ല​ത്തി​ല്‍ ര​ണ്ടാം റാ​ങ്കോ​ടെ സി.​എ. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ​യും സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സീ​മ ഗോ​യ​ൽ, മ​ക​ന്‍ ധ്രു​വ്, മ​ക​ള്‍ രാ​ധി​ക.

കിരൺ റിജിജു

48കാ​ര​നാ​യ കി​ര​ൺ റി​ജി​ജു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും​ അ​രു​ണാ​ച​ൽ വെ​സ്​​റ്റ്​ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ലോ​ക്​​സ​ഭ​യി​ലെ​ത്തി. 2004ൽ ​അ​തേ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും വി​ജ​യി​ച്ച അ​ദ്ദേ​ഹം 2009ൽ ​തോ​റ്റു. 2014ലെ ​എ​ൻ.​ഡി.​എ മ​ന്ത്രി​സ​ഭ​യി​ൽ ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു. ഡ​ൽ​ഹി യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്നും നി​യ​മ​ബി​രു​ദം നേ​ടി. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും അ​ടു​ത്തി​ടെ വ​ള​ർ​ന്നു​വ​ന്ന രാ​ഷ്​​ട്രീ​യ​ക്കാ​രി​ൽ പ്ര​മു​ഖ​നാ​ണ്. 2000 മു​ത​ൽ 2005 വ​രെ ഖാ​ദി വി​ല്ലേ​ജ്​ വ്യ​വ​സാ​യ ക​മീ​ഷ​ൻ അം​ഗ​മാ​യി​രു​ന്നു.

ചെ​റു​പ്പം തെ​െ​ട്ട സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യ റി​ജി​ജു അ​തി​​െൻറ ഭാ​ഗ​മാ​യി ഒ​ട്ടു​മി​ക്ക വി​ദേ​ശ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. രാ​ജ്യ​ര​ക്ഷ, സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ എ​ഴു​താ​റു​ണ്ട്. 1971 ന​വം​ബ​ർ 19ന്​ ​അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ന​ഫ്​​റ​യി​ൽ ജ​നി​ച്ചു. ഭാ​ര്യ ​െജാ​േ​റാം റീ​നാ റി​ജി​ജു കോ​ള​ജ്​ ​പ്ര​ഫ​സ​റാ​ണ്.

ബാബുൽ സുപ്രിയോ

അ​റി​യ​പ്പെ​ടു​ന്ന ഹി​ന്ദി പി​ന്ന​ണി ഗാ​യ​ക​നാ​യ ബാ​ബു​ൽ സു​പ്രി​യോ​ക്കി​ത്​ ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ടാ​മൂ​ഴം. പ​ശ്ചി​മ ബം​ഗാ​ളി​ലെ അ​സ​ൻ​സോ​ളി​ൽ​നി​ന്നും 2014 വി​ജ​യി​ച്ച അ​ദ്ദേ​ഹം തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ഇ​തേ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും ലോ​ക്​​സ​ഭ​യി​ലെ​ത്തി. വാ​ജ്​​പേ​യി​യു​ടെ​യും ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും രാ​ഷ്​​ട്രീ​യ​ത്തി​ൽ ആ​കൃ​ഷ്​​ട​നാ​യി 2014ലാ​ണ്​ സു​പ്രി​യോ ബി.​ജെ.​പി​യി​ലെ​ത്തി​യ​ത്. 2014ലെ ​എ​ൻ.​ഡി.​എ മ​ന്ത്രി​സ​ഭ​യി​ൽ ന​ഗ​ര വി​ക​സ​ന സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു.

ഡോ. ​ഹ​ർ​ഷ വ​ർ​ധ​ൻ

എ​ൻ.​ഡി.​എ മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ടാ​മൂ​ഴം. മെ​ഡി​ക്ക​ൽ ബി​രു​ദ​ധാ​രി​യാ​യ ഹ​ർ​ഷ വ​ർ​ധ​ൻ അ​റി​യ​പ്പെ​ടു​ന്ന ഇ.​എ​ൻ.​ടി സ​ർ​ജ​നാ​ണ്​. ആ​ർ.​എ​സ്.​എ​സി​ലൂ​ടെ ബി.​ജെ.​പി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ ബി.​ജെ.​പി​യെ വ​ള​ർ​ത്തി​യ​തി​ൽ പ്ര​മു​ഖ​നാ​ണ്. ഡ​ൽ​ഹി​യി​ലെ ചാ​ന്ദ്​​നി ചൗ​ക്കി​ൽ​നി​ന്നും തു​ട​ർ​ച്ച​യാ​യി ര​ണ്ടാ​മ​തും ലോ​ക്​​സ​ഭ​യി​ലെ​ത്തി. 2014ലെ ​എ​ൻ.​ഡി.​എ മ​ന്ത്രി​സ​ഭ​യി​ൽ ശാ​സ്​​ത്ര സാ​േ​ങ്ക​തി​കം, വ​നം വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്​​തു.1993​ൽ ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ു.

ഹർസിമ്രത്​ ബാദൽ

പ​ഞ്ചാ​ബി​ലെ ഭ​ട്ടി​ൻ​ഡ​യി​ൽ​നി​ന്ന്​ മൂ​ന്നാം വ​ട്ട​വും ശി​രോ​മ​ണി അ​കാ​ലി ദ​ൾ എം.​പി. ഭ​ർ​ത്താ​വ്​ സു​ഖ്​​ബീ​ർ സി​ങ്​​ ബാ​ദ​ലും അ​കാ​ലി എം.​പി​യാ​ണ്. സു​ഖ്​​ബീ​ർ പ​ഞ്ചാ​ബ്​ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്നു. മ​ഹാ​രാ​ജ ര​ഞ്​​ജി​ത്​ സി​ങ്ങി​​െൻറ സൈ​നി​ക​നാ​യി​രു​ന്ന അ​ത്ത​ർ സി​ങ്​​ മ​ജീ​തി​യ​യു​ടെ കു​ടും​ബ​പാ​ര​മ്പ​ര്യ​മാ​ണ്​ കൗ​റി​േ​ൻ​റ​ത്. അ​ദ്ദേ​ഹ​ത്തി​​െൻറ പി​താ​വ്​ പ്ര​കാ​ശ്​ സി​ങ്​​ ബാ​ദ​ൽ നാ​ലു​വ​ട്ടം സം​സ്​​ഥാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നി​ട്ടു​ണ്ട്.

ആറു വനിത മന്ത്രിമാർ

ന്യൂ​ഡ​ൽ​ഹി: പ്രാ​തി​നി​ധ്യം കൊ​ണ്ട്​ റെ​ക്കോ​ഡ്​ കു​റി​ച്ച 17ാം ലോ​ക്​​സ​ഭ​യി​ൽ മ​ന്ത്രി​പ​ദ​വി ആ​റു വ​നി​ത​ക​ൾ​ക്കു മാ​ത്രം. ആ​ദ്യ മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ എ​ട്ടു വ​നി​ത മ​ന്ത്രി​മാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ ര​ണ്ടെ​ണ്ണം കു​റ​ഞ്ഞു. രാ​ജ്യ​ത്തെ ആ​ദ്യ വ​നി​ത പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി​രു​ന്ന നി​ർ​മ​ല സീ​താ​രാ​മ​ൻ, അ​മേ​ത്തി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ അ​ട്ടി​മ​റി​ച്ച സ്​​മൃ​തി ഇ​റാ​നി, ഭ​ട്ടി​ൻ​ഡ​യി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹ​ർ​സി​മ്ര​ത്​ കൗ​ർ ബാ​ദ​ൽ എ​ന്നി​വ​ർ കാ​ബി​ന​റ്റ്​ പ​ദ​വി​യി​ൽ അ​വ​രോ​ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ മ​റ്റു മൂ​ന്ന്​ പേ​ർ​ക്ക്​ ല​ഭി​ച്ച​ത്​ സ​ഹ​മ​ന്ത്രി സ്​​ഥാ​നം.

ഫ​ത്തേ​പൂ​ർ എം.​പി സാ​ധ്വി നി​ര​ഞ​ജ​ൻ ജ്യോ​തി, സ​ഭ​യി​ലെ പു​തു​മു​ഖ​ങ്ങ​ളാ​യ രേ​ണു​ക സി​ങ്​ സ​റു​ത, ദേ​ബ​ശ്രീ ചൗ​ധ​രി എ​ന്നി​വ​രാ​ണ്​ മ​റ്റു വ​നി​ത മ​ന്ത്രി​മാ​ർ. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലു​ണ്ടാ​യി​രു​ന്ന സു​ഷ​മ സ്വ​രാ​ജ്, മേ​ന​ക ഗാ​ന്ധി, ഉ​മ ഭാ​ര​തി, അ​നു​പ്രി​യ പ​േ​ട്ട​ൽ എ​ന്നി​വ​ർ​ക്ക്​ അ​വ​സ​രം ല​ഭി​ച്ചി​ല്ല. ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 78 വ​നി​ത​ക​ൾ ജ​യി​ച്ചു ക​യ​റി​യി​രു​ന്നു. മൊ​ത്തം 724 വ​നി​ത​ക​ളാ​ണ്​ മ​ത്സ​രി​ച്ച​ത്.

◉ സ​ഹ​മ​ന്ത്രി​മാ​ർ
ഫ​ഗ​ൻ സി​ങ്​ കു​ല​സ്​​െ​ത
അ​ശ്വ​നി കു​മാ​ർ ചൗ​ബേ
അ​​ർ​​ജു​​ൻ രാം ​​മേ​​ഘ്​​​വാ​​ൾ
വി.​​കെ. സി​​ങ്​
കൃ​​ഷ​​ൻ​​പാ​​ൽ ഗു​​ർ​​ജ​​ർ
ദാ​ൻ​വെ റാ​വു​സാ​ഹെ​ബ്​ ദാ​ദ​റാ​വു
ജി. ​കി​ഷ​ൻ റെ​ഡ്​​ഢി
പു​രു​ഷോ​ത്തം രൂ​പാ​ല
രാം​ദാ​സ്​ അ​ത്താ​വ​ലെ
സാ​ധ്വി നി​​ര​​ഞ്​​​ജ​​ൻ ജ്യോ​​തി
ബാ​​ബു​​ൽ സു​​പ്രി​​യോ
സ​ഞ്​​ജീ​വ്​ കു​മാ​ർ ബ​ലി​യാ​ൻ
സ​ഞ്​​ജ​യ്​ ശ്യാം ​റാ​വു ധോ​ത്രെ
അ​നു​രാ​ഗ്​ താ​ക്കൂ​ർ
സു​​രേ​​ഷ്​ അം​​ഗ്​​​ഡി
നി​ത്യാ​ന​ന്ദ്​ റാ​യ്​
ര​ത്ത​ൻ​ലാ​ൽ ക​ട്ടാ​രി​യ
വി. ​മു​ര​ളീ​ധ​ര​ൻ
രേ​ണു​ക സി​ങ്ങ്​ സ​രൂ​ത
സോം ​പ്ര​കാ​ശ്​
രാ​മേ​ശ്വ​ർ തെ​ലി
പ്ര​താ​ച്​ പ​ന്ദ്ര സാ​രം​ഗി
കൈ​ലാ​ഷ്​ ചൗ​ധ​രി
ദേ​ബ​ശ്രീ ചൗ​ധ​രി

സ​ഹ​മ​ന്ത്രി​മാ​ർ (​സ്വ​ത​ന്ത്ര ചു​മ​ത​ല)

സ​ന്തോ​ഷ്​ കു​മാ​ർ ഗാം​ഗ്​​വ​ർ
റാ​വു ഇ​ന്ദ​ർ ജി​ത്​ സി​ങ്ങ്​
ശ്രീ​പ​ദ്​ യ​ശോ നാ​യ​ക്​
ജി​തേ​ന്ദ്ര സി​ങ്ങ്​
കി​ര​ൺ റി​ജി​ജു
പ്ര​ഹ്ലാ​ദ്​ സി​ങ്ങ്​ പ​േ​ട്ട​ൽ
രാ​ജ്​​കു​മാ​ർ സി​ങ്ങ്​
ഹ​ർ​ദീ​പ സി​ങ്ങ്​ പു​രി
മ​ൻ​സു​ഖ്​​ലാ​ൽ മാ​ണ്ഡ​വ്യ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi governmentnda govt2nd nda government
News Summary - modi team-india news
Next Story