Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെൻറ്​...

പാർലമെൻറ്​ തടസപ്പെടുത്തുന്നത്​ ജനങ്ങൾ നിരസിച്ചവരെന്ന്​ മോദി

text_fields
bookmark_border
പാർലമെൻറ്​ തടസപ്പെടുത്തുന്നത്​ ജനങ്ങൾ നിരസിച്ചവരെന്ന്​ മോദി
cancel

ന്യൂഡൽഹി: വോട്ടർമാർ തള്ളികളഞ്ഞവർ പാര്‍ലമെൻറ്​ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് നിരന്തരം തടസപ്പെടുത്തുന്നതിനാൽ നോട്ട് അസാധുവാക്കൽ വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കഴിയുന്നില്ല. വഷിയത്തിൽ ഏത് തരത്തിലുള്ള ചര്‍ച്ചക്കും സര്‍ക്കാര്‍ തയാറാണെന്ന്​ പ്രതിപക്ഷത്തെ അറിയിച്ചിരുന്നു എന്നാൽ അവർ സഭ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബഹ്​റായച്ചിയിൽ ബി.ജെ.പി പരിവര്‍ത്തന്‍ റാലി ഉദ്​ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

മോദി സഞ്ചരിച്ചിരുന്ന ഹെലികോപ്​ടറിന്​ കനത്ത മൂടൽ മഞ്ഞിനെ ബഹ്​റായച്ചിയിൽ ഇറങ്ങാനാകാത്തതിനാല്‍ ഫോണ്‍ വഴിയാണ് പ്രധാനമന്ത്രി റാലിയുടെ ഒൗദ്യോഗിക ഉദ്​ഘാടനം നിർവഹിച്ചത്​. കള്ളപ്പണം ഒളിപ്പിച്ചുവച്ചവരെ പിടിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. നോട്ട്​ നിരോധനത്തെ തുടർന്ന്​ ദിവസേന കെട്ടുകണക്കിന്​ പണമാണ്​ പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത്​. വലിയ കള്ളപ്പണക്കാരെല്ലാം അറസ്​റ്റിലായികൊണ്ടിരിക്കുകയാണ്​. പാവപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുന്ന സർക്കാർ അവരുടെ ഉന്നമനമാണ്​ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.

ഉത്തർപ്രദേശിലെ ഭരണപാർട്ടിയായ സമാജ്​വാദി പാർട്ടിക്കും പ്രതിപക്ഷമായ ബഹുജൻ സമാജ്​ പാർട്ടിക്കും നോട്ടു വിഷയത്തിൽ ഒരേശബ്ദമാണ്. ഇതാദ്യമായാണ്​ ഇരുപാർട്ടികളും ഒരേ ശബ്​ദത്തിൽ പ്രതികരിക്കുന്നത്​. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിനെ എസ്​.പിയും ബി.എസ്​.പിയും ഭയക്കുന്നത്​ എന്തിനാണ്​. നോട്ട് പിൻവലിച്ചതിലൂടെ രണ്ടു പാർട്ടികളും വളരെ ബുദ്ധിമുട്ടുന്നുണ്ടെന്നും മോദി വിമർശിച്ചു.

ഉത്തർപ്രദേശിന്റെ വികസനത്തിനും പുരോഗതിക്കും ഗുണ്ടരാജിൽ നിന്നു രക്ഷപ്പെടുത്തുന്നതിനും വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്നും മോദി അഭ്യർഥിച്ചു. സംസ്ഥാനത്ത്​ ഗുണ്ടകൾക്ക് പൊലീസ് സംരക്ഷണം നൽകുകയാണ്. ബി.ജെ.പി അധികാരത്തിൽ എത്തിയാൽ ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Modi Takes On Opposition Over Stalled Parliament
Next Story