Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓൺലൈൻ വോട്ടിങ്ങിൽ...

ഓൺലൈൻ വോട്ടിങ്ങിൽ രാഹുലിനോട്​ തോൽക്കാനായ മോദി പണമെറിഞ്ഞ്​ മുന്നിലെത്തിയെന്ന്​ ട്വിറ്ററാറ്റികൾ

text_fields
bookmark_border
ഓൺലൈൻ വോട്ടിങ്ങിൽ രാഹുലിനോട്​ തോൽക്കാനായ മോദി പണമെറിഞ്ഞ്​ മുന്നിലെത്തിയെന്ന്​ ട്വിറ്ററാറ്റികൾ
cancel
camera_altകടപ്പാട്​​: maharashtratimes

ന്യൂഡൽഹി: ട്വിറ്റർ യുദ്ധത്തിൽ വിജയിക്കാനായി വാർ റൂമുകൾ സജ്ജീകരിക്കുകയും പണം നൽകി സൈബർ പോരാളികളെ സജ്ജീകരിച്ച്​​ വ്യാജ വാർത്തകളും പോസ്​റ്റുകളും പടച്ചു വിടുകയും ​ചെയ്യുന്ന ബി.ജെ.പിയുടെ രീതി ഏവർക്കുമറിയാവുന്നതാണ്​​. സമൂഹമാധ്യമങ്ങളിൽ ശക്തമായ സാന്നിധ്യമായി കോൺഗ്രസും ഉയർന്നുവന്നതോടെ ട്വിറ്ററിലും മറ്റും ബി.ജെ.പിയുടെ പല പൊള്ളത്തരങ്ങളും തുറന്നു കാണിക്കപ്പെട്ടു.

രാജ്യത്തി​െൻറ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ ആരാണെന്ന്​ കണ്ടെത്താൻ ഇന്ത്യ ടുഡേ നടത്തിയ ഓൺലൈൻ സർവേയിൽ ബി.ജെ.പി കൃത്രിമം കാണിച്ചുവെന്നാണ്​ ട്വിറ്ററാറ്റികൾ ചുണ്ടിക്കാണിക്കുന്നത്​.

വോട്ടിങ്​ അവസാനിക്കാൻ 11 മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ 50.4 ശതമാനവുമായി രാഹുൽ ഗാന്ധിയാണ്​ മുന്നിട്ടു നിന്നിരുന്നത്​. ആ സമയത്ത്​ 49.6 ശതമാനം വോട്ട്​ മാത്രമാണ്​ മോദിക്ക്​ ഉണ്ടായിരുന്നത്​.

എന്നാൽ മൂന്ന്​ മണിക്കൂറുകൾക്കുള്ളിൽ ബോട്ടുകളുടെ (വെബ് റോബോട്ട് ) സഹായത്തോടെ പണം വാരിയെറിഞ്ഞ്​ ബി.ജെ.പി മുന്നിലെത്തിയെന്നാണ്​ ട്വിറ്റർ ഉപയോക്താക്കൾ ​സ്​ക്രീൻഷോട്ടുകൾ നിരത്തി അടിവരയിടുന്നു. മൂന്ന്​ മണിക്കൂറിനുള്ളിൽ മൂന്ന്​ ലക്ഷം വോട്ടുകൾ വിലക്കുവാങ്ങിയാണ്​ ബി.ജെ.പി കൃത്രിമം നടത്തിയത്​.

വ്യജ ഐ.ഡികൾ ഉപയോഗിച്ച്​ സമൂഹമാധ്യമങ്ങളിൽ ശക്​തി കാണിക്കുന്ന ബി.ജെ.പി ബോട്ടുകളെ ഉപയോഗിച്ചും പണം നൽകി നിയോഗിച്ച ഐ.ടി സെല്ലുകളുടെ ബലത്തിലും സമൂഹമാധ്യമങ്ങളിൽ അവരുടെ കള്ളങ്ങൾക്ക്​ ശക്​തി കൂട്ടുകയാണെന്ന്​ ചിലർ വ്യക്തമാക്കി തരുന്നു. വെറും നാലുമിനിറ്റുകൾക്കുള്ളിലാണ്​​ 19000ത്തിലധികം വോട്ടുകൾ മോഡിക്ക്​ കൂടിയതി​െൻറ സ്​ക്രീൻഷോട്ടുകൾ അവർ പങ്കു​െവക്കുന്നു​.

ട്വിറ്റർ പോളിൽ വിജയിക്കാനായി 5.75 ലക്ഷം രൂപയാണ്​ ബി.ജെ.പി ചെലവഴിച്ചതെന്നും രാഹുൽ ഗാന്ധിക്കെതിരായ വാർത്തകൾ കൊടുക്കാൻ അവർ ദേശീയ മാധ്യമങ്ങൾക്ക്​ കൊടുക്കുന്ന പണം ചിന്തിക്കാനാകുമോ എന്നാണ്​ ട്വിറ്ററിൽ നിന്നുയരുന്ന മറ്റൊരു ചോദ്യം.


'ബോട്ട്' നമ്മൾ വിചാരിച്ച ആൾ അല്ല

ഇന്നത്തെക്കാലത്ത്​ പലപ്പോഴും നാം കേട്ടുവരുന്ന ഒരു പേരാണ്​ എന്താണ് 'ബോട്ട്' (Bot). എന്നാൽ എന്താണ്​ ബോട്ട്​ എന്നതിനെക്കുറിച്ച്​ പലർക്കും വ്യക്തമായ ധാരണയില്ല. വെബ് റോബോട്ട് എന്നതി​െൻറ ചുരുക്കപ്പേരാണ് 'ബോട്ട്‌'.

ഇൻറർനെറ്റിൽ ചില ജോലികൾ മനുഷ്യസഹായമില്ലാതെ തുടർച്ചയായി ചെയ്യാൻ കഴിയുംവിധം നിർമിച്ചിരിക്കുന്ന സോഫ്റ്റ്‌വെയറുകളാണ്​ ബോട്ടുകൾ. വളരെ വേഗതയോടെ ഒരേ ജോലി തുടർച്ചയായി ചെയ്യാൻ ഇവക്ക്​ സാധിക്കും. സ്പാമിങ് മുതൽ‌ സെർച്ച് എൻജിൻ പ്രവർത്തനം വരെയുള്ള സമഗ്രമേഖലകളിലും ബോട്ട് സാന്നിധ്യമുണ്ട്.

ഒരേ സന്ദേശം ആയിരക്കണക്കിന്​ ആളുകളിലേക്ക്​​ എത്തിക്കാൻ ബോട്ടുകളെ ഉപയോഗിച്ച്​ സാധിക്കും. അമേരിക്കൻ പ്രസിഡൻറ്​ തെര​ഞ്ഞെടുപ്പിലടക്കം വൻ സ്വാധീനം ചെലുത്തിയ ബോട്ടുകളെ ഉപയോഗിച്ചുള്ള ട്വിറ്റർ യുദ്ധം ഇന്ത്യയിലുമെത്തിയിരിക്കുകയാണ്.

ഇൻറർനെറ്റ് ട്രാഫിക്കി​െൻറ 52ശതമാനവും ബോട്ടുകൾ വഴിയാണെന്നാണ്​ പഠനം സൂചിപ്പിക്കുന്നത്​. 48 ശതമാനം മാത്രമാണ്​ യഥാർഥ മനുഷ്യർ ഇൻറർനെറ്റ്​ ട്രാഫിക്കി​െൻറ ഭാഗമായുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitternarendra modibotonline pollRahul Gandhi
Next Story