Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഈ വർഷത്തെ മികച്ച...

‘ഈ വർഷത്തെ മികച്ച തമാശ’; അരുൺ മിശ്രയുടെ മോദിസ്​തുതിക്കെതിരെ മുൻ ജഡ്​ജിമാർ

text_fields
bookmark_border
‘ഈ വർഷത്തെ മികച്ച തമാശ’; അരുൺ മിശ്രയുടെ മോദിസ്​തുതിക്കെതിരെ മുൻ ജഡ്​ജിമാർ
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്​ത്തിയ ജസ്​റ്റിസ്​ അരുൺ മിശ്രയെ വിമർശിച്ച്​ മുൻ ജഡ്​ജിമാർ രം ഗത്ത്​. കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നടന്ന ജുഡീഷ്യൽ കോൺഫറൻസിനിടെയാണ്​ അരുൺ മിശ്ര മോദിയെ വാനോളം പുകഴ്​ത് തിയത്​.

ദീ​ര്‍ഘ​ദൃ​ഷ്​​ടി​യു​ള്ള ബ​ഹു​മു​ഖ​പ്ര​തി​ഭ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രിയെ​ന്നും അദ്ദേഹത്തി​​​െ ൻറ ഭ​ര​ണ​ത്തി​നു കീ​ഴി​ല്‍ ഇ​ന്ത്യ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​ല്‍ ഏ​റെ ശ്ര​ദ്ധേ​യ​മാ​യെന്നും മിശ്ര അഭി പ്രായപ്പെട്ടിരുന്നു. ആ​ഗോ​ള ത​ല​ത്തി​ല്‍ ചി​ന്തി​ക്കു​ക​യും പ്രാ​ദേ​ശി​ക​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ക​യും ചെ​യ്യു​ന്ന മോദിയോട്​ കടപ്പാ​ടുണ്ടെന്നും മിശ്ര പരാമർശിച്ചിരുന്നു. ഇതിനെതിരെ വിമർശനവുമായാണ്​ സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും മുൻ ജഡ്​ജിമാർ രംഗത്തെത്തിയത്​.

മുൻ ജഡ്​ജിമാരുടെ പ്രതികരണങ്ങൾ ഇങ്ങനെ

പി.​ബി സാവന്ത് (സുപ്രീംകോടതി മുൻ ജഡ്​ജി):
‘‘പ്രധാനമ​ന്ത്രിയെ സുപ്രീംകോടതിയിലെ ഒരു സിറ്റിംഗ്​ ജഡ്​ജ്​ ഇങ്ങനെ പുകഴ്​ത്തുന്നത്​ അനുചിതമാണ്​. അദ്ദേഹത്തി​​​െൻറ പരാമർശങ്ങളെ ഈ വർഷത്തെ ഏറ്റവും വലിയ തമാശയായി രേഖപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നു.’’

ആർ.പി ഷാ ( ഡൽഹി ഹൈകോടതി മുൻ ചീഫ്​ ജസ്​റ്റിസ്)​:
‘‘ഭരണകൂടത്തെയും ഭരണകർത്താവിനെയും ഒരു സിറ്റിംഗ്​ ജഡ്​ജ്​ പുകഴ്​ത്തു​േമ്പാൾ അത്​ ജുഡീഷ്യറിയുടെ വിശ്വാസത്തെ സംശയത്തിലാക്കും. ഭരണകൂടത്തിൽ നിന്നും വ്യത്യസ്​തമായ ധർമമാണ്​ ജുഡീഷ്യറിക്കുള്ളത്​. അരുൺമിശ്ര ത​​​െൻറ പ്രസ്​താവനകൾ ഒഴിവാക്കണമായിരുന്നു.’’

ജസ്​റ്റിസ്​ സോധി (ഡൽഹി ഹൈക്കോടതി മുൻ ജഡ്​ജ്​) :
‘‘ജസ്​റ്റിസ്​ മിശ്ര കോടതിയുടെ പാരമ്പര്യവും അന്തസത്തയും അനുസരിക്കണം. നിയമത്തിന്​ മുന്നിൽ സർക്കാരും ജനങ്ങളും തുല്യരാണ്​. പ്രധാനമന്ത്രിയെ പുകഴ്​ത്തുന്നത്​ ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകും. ഇത്തരം പരാമർശങ്ങൾ കേസുകൾ പരിഗണിക്കു​േമ്പാൾ ജഡ്​ജി​യുടെ ഉദ്ദേശ ശുദ്ധിയെ ജനങ്ങൾ സംശയിക്കാനിടയാക്കും.’’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:justicesuprem courtmalayalam newsindia newsArun Mishrajudicial
News Summary - modi suprem court arunmishra justice judicial india news
Next Story