നരേന്ദ്രമോദി വരാണസിയിൽ പത്രിക സമർപ്പിച്ചു
text_fieldsവാരാണസി: വാരാണസി ലോക്സഭാ മണ്ഡലത്തിൽ നരേന്ദ്രമോദി നാമനിർദേശ പത്രിക സമർപ്പിച്ചു. റോഡ് ഷോയ്ക്ക് ശേഷമാണ ് മോദി പത്രികാ സമർപ്പണത്തിനെത്തിയത്. വാരാണസി കലക്ട്രേറ്റിലാണ് മോദി പത്രിക സമർപ്പിച്ചത്.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, നേതാക്കളായ സുഷമ സ്വരാജ്, യോഗി ആദിത്യനാഥ്, രാജ്നാഥ് സിങ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ശിരോമണി അകാലിദൾ അധ്യക്ഷൻ പ്രകാശ് സിങ് ബാദൽ, ശിവ സേന മാധാവി ഉദ്ധവ് താകറെ, ലോക് ജനശക്തി പാർട്ടി നേതാവ് രാം വിലാസ് പസ്വാൻ, അനുപ്രിയ പട്ടേൽ എന്നിവർ പത്രിക സമർപ്പണത്തിന് മോദിയെ അനുഗമിച്ചു.
വ്യാഴാഴ്ച മദൻ മോഹൻ മാളവ്യയുെട പ്രതിമക്ക് മുന്നിൽ നിന്ന് തുടങ്ങി ഏഴ് കിലോമീറ്റർ ദൂരം മോദിയുടെ റോഡ് ഷോ വാരാണസിയിൽ ഉണ്ടായിരുന്നു. ഗംഗ ആരതിയോടുകൂടിയാണ് വ്യാഴാഴ്ചയിലെ റോഡ് ഷോ അവസാനിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
