സംഘർഷം ഇല്ലാതാക്കാൻ ഏകവഴി സംഭാഷണം –പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ആഴത്തിൽ നിലനിൽക്കുന്ന മതപരമായ മുൻവിധികൾക്കും കാഴ്ചപ്പാടുകൾക്കുമതീതമായ സംഭാഷണമാണ് സംഘർഷങ്ങൾക്ക് ഏക പോംവഴിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരസ്പരബന്ധിതവും ആശ്രിതവുമായ ലോകം ഭീകരവാദം മുതൽ കാലാവസ്ഥമാറ്റം വരെ വിവിധപ്രശ്നങ്ങളാണ് നേരിടുന്നത്. ഏഷ്യയുടെ ചിരപുരാതനരീതിയായ സംഭാഷണവും സംവാദവും കൊണ്ടേ ഇവ ഇല്ലാതാക്കാനാവൂവെന്നും താൻ ആ പുരാതന ഇന്ത്യൻസംസ്കാരത്തിെൻറ ഉൽപന്നമാണെന്നും മ്യാൻമർ തലസ്ഥാനമായ യാംേഗാണിൽ നടക്കുന്ന പരിപാടിക്ക് നൽകിയ വിഡിയോസന്ദേശത്തിൽ മോദി പറഞ്ഞു.
ആശയങ്ങൾ പങ്കുവെച്ച് സംഘർഷമൊഴിവാക്കാനുള്ള മികച്ച രീതിയായാണ് ‘തർക്ക ശാസ്ത്ര’മെന്ന ഇന്ത്യൻ സങ്കൽപം. വിവിധ മതങ്ങളിലും സംസ്കാരങ്ങളിലുമധിഷ്ഠിതമായ ചിന്താരീതികളും ആത്മീയതയുടെ വിവിധ വഴികളും കൊണ്ടേ പ്രശ്നങ്ങൾക്ക് പ്രതിവിധികൾ തേടാവൂ. രാമനും കൃഷ്ണനും ബുദ്ധനും പ്രഹ്ളാദനും ധർമം പാലിക്കാനാണ് പഠിപ്പിച്ചത്.
പ്രകൃതിയോട് ഉൾചേർന്നുനിൽക്കുകയും അതിെന ആദരിക്കുകയുമാണ് പരിസ്ഥിതിപ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നും പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യൻ പ്രകൃതിയെ പരിപാലിക്കാതിരിക്കുേമ്പാഴാണ് കാലാവസ്ഥമാറ്റത്തിലൂടെ അത് പ്രതികരിക്കുന്നത്. പരിസ്ഥിതിനിയമങ്ങളും ചട്ടങ്ങളും പ്രകൃതിക്ക് ഏറ്റവും കുറഞ്ഞ സംരക്ഷണം മാത്രമേ നൽകുന്നുള്ളൂ. അതിനുമതീതമായ പരിസ്ഥിതി അവബോധമാണ് ആവശ്യം- മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
